
പറവൂർ: വ്യാജ ആധാർ കാർഡും മറ്റു രേഖകളുമായി പറവൂർ മന്നത്ത് ഇന്ത്യക്കാരെന്ന വ്യാജേന തമ്പടിച്ചിരുന്ന 27 ബംഗ്ലാദേശികളെ പൊലീസ് പിടികൂടി. 'ബംഗ്ലാദേശുകാരെ ഇന്ത്യക്കാരാക്കും; അതിർത്തിയിൽ റാക്കറ്റുകൾ സജീവം" എന്ന കേരളകൗമുദി റിപ്പോർട്ടിന് പിന്നാലെ ആരംഭിച്ച റെയ്ഡിലാണ് വ്യാഴാഴ്ച രാത്രിയിൽ ഇത്രയുംപേരെ അകത്താക്കിയത്. ജനുവരിയിൽ എറണാകുളം ജില്ലയിൽ മാത്രം പിടികൂടിയത് 34 ബംഗ്ലാദേശികളെയാണ്. ആയിരത്തിലധികം പേർ ഈവിധം കേരളത്തിൽ കഴിയുന്നതായാണ് രഹസ്യവിവരം.
ബംഗ്ലാദേശിലെ കുൽന ജില്ലാക്കാരായ ബാബു മണ്ഡൽ (32), ഷാഗോർ ഇസ്ലാം (20), ജംഷിദ് അലി (30), മുഹമ്മദ് ഹാഷിം (37), ഫർജുൽ ഹൊസൻ (30), മുഹമ്മദ് ബോക്കുൽ (19), സുജോൺ അലി (20), ഷുവോ ഹോസൻ (21), ഷുസാർ മണ്ഡൽ (30), മുഹമ്മദ് സുഹൈൽ റാണ (30), മുഹമ്മദ് ജാസിദുൽ ഇസ്ലാം (20), പൊളാഷ് മണ്ഡൽ (24), മൊഹൻ മണ്ഡൽ (32), ലിറ്റൻ മണ്ഡൽ (27), മുഹമ്മദ് സുബോ മണ്ഡൽ (24), റാസിബ് ഹൊസൻ (30), അലിഫ് അലി (20), മുഹമ്മദ് റാഫിക്കുൽ (30), മുഹമ്മദ് ഷക്കീം ഉദ്ദീൻ (34), മുഹമ്മദ് ആഷിഖ് ഇസ്ലാം (24), മുഹമ്മദ് മിത്തൻ (30), ലാബോ മണ്ഡൽ (20), മുഹമ്മദ് മിലൻ ഹൊസെൻ (25), മോഹൻ മണ്ഡൽ (35), റാബി അൽ മണ്ഡൽ (35), ഷെറീഫ് അൽ മുല്ല (50), മുഹമ്മദ് ഉസോൾ ഹൊസൻ (27) എന്നിവരെയാണ് പിടിയിലായത്.
കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. മന്നം കുഴിയിലകത്ത് ഹർഷാദ് ഹുസൈൻ വാടകയ്ക്കെടുത്ത വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. അഞ്ച് പേർക്ക് ബംഗ്ലാദേശ് പാസ്പോർട്ടും മറ്റുള്ളവർക്ക് ബംഗ്ളാദേശിലെ വിവിധ തിരിച്ചറിയൽ രേഖകളുമുണ്ടായിരുന്നു. ഒരു വർഷത്തോളമായി പറവൂരിലടക്കം താമസിച്ച് കെട്ടിട നിർമ്മാണവും മറ്റും ചെയ്യുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |