
കയ്പമംഗലം: മതിലകം സ്റ്റേഷൻ പരിധിയിലെ മുള്ളൻ ബസാറിൽ കഞ്ചാവുമായി യുവാവ് പിടിയിൽ. മുള്ളൻ ബസാർ സ്വദേശി കരിനാട്ട് വീട്ടിൽ വിഷ്ണുവിനെ (30) ആണ് മതിലകം പൊലീസും കൊടുങ്ങല്ലൂർ ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്. വിഷ്ണുവിന്റെ താമസസ്ഥലത്ത് നിന്നും ഒമ്പത് ചെറിയ പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 75 ഗ്രാം കഞ്ചാവ് പൊലീസ് കണ്ടെടുത്തു. മതിലകം എസ്.ഐ: രമ്യ കാർത്തികേയന്റെ നേതൃത്വത്തിൽ പ്രൊബേഷൻ എസ്.ഐ സഹദ്, എ.എസ്.ഐ പ്രജീഷ്, ലിജു, സീനിയർ സി.പി.ഒ ബിജു, ജമാൽ, നിഷാന്ത്, സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ മുഹമ്മദ് അഷറഫ് എന്നിവരാണ് കഞ്ചാവ് പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |