SignIn
Kerala Kaumudi Online
Friday, 23 October 2026 8.19 AM IST

ബ്രൗൺഷുഗർ വിൽപ്പന: ബംഗാൾ സ്വദേശി പിടിയിൽ

sandrool

ആളൂർ: ബ്രൗൺ ഷുഗർ വിൽപ്പനയ്ക്കായി എത്തിയ പശ്ചിമബംഗാൾ സ്വദേശി 3.430 ഗ്രാം മയക്കുമരുന്നുമായി പിടിയിൽ. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെയും ആളൂർ പൊലീസിന്റെയും സംയുക്ത പരിശോധനയിൽ ആളൂർ പെട്രോൾ പമ്പ് പരിസരത്തുനിന്ന് പ്രതിയായ എസ്.കെ.സൂദ്രൂൾ (33) അറസ്റ്റിലായി. പശ്ചിമബംഗാളിൽ നിന്നാണ് ഇയാൾ മയക്കുമരുന്ന് എത്തിച്ചതെന്ന് പൊലീസ് അറിയിച്ചു. പൊലീസ് ലഹരി മാഫിയയെക്കുറിച്ച് അന്വേഷണം തുടരുകയാണ്. റൂറൽ എസ്.പി: ബി.കൃഷ്ണകുമാറിന്റെ നിർദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി: സുരേഷ്, ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി: ഉല്ലാസ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ആളൂർ എസ്.എച്ച്.ഒ: കെ.എം.ബീനിഷ്, എസ്.ഐമാരായ പി.എ.സൂബിന്ദ്,സിദ്ദിക്ക്,ജയകൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY