
ചെങ്ങന്നൂർ: മദ്യപിച്ചുണ്ടായ വഴക്കിനെ തുടർന്ന് ,ഉറങ്ങിക്കിടന്ന ജ്യേഷ്ഠനെ അനുജൻ കഴുത്തിൽ കയർ കുരുക്കി കൊലപ്പെടുത്തി. ചെങ്ങന്നൂർ നഗരസഭ തിട്ടമേൽ അരമന മാർത്തോമാ പള്ളിക്കു സമീപം ചക്രപാണിയിൽ പ്രസന്നനാണ് ( 47) മരിച്ചത്. സംഭവത്തിൽ ഇളയ സഹോദരൻ പ്രസാദിനെ(45) ചെങ്ങന്നൂർ പൊലീസ് അറസ്റ്റു ചെയ്തു.
ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. പിതാവിനും പ്രസാദിന്റെ ഭാര്യയ്ക്കും മക്കൾക്കുമൊപ്പമാണ് ഇവരുടെ താമസം. പ്രസന്നൻ അവിവാഹിതനാണ്. ഇവരുടെ മാതാവ് നേരത്തെ മരിച്ചതാണ്. മദ്യപിച്ചെത്തുന്ന ഇരുവരും വീട്ടിൽ വഴക്ക് പതിവായിരുന്നെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച രാത്രിയിലും വഴക്കുണ്ടായി. ഇതിന് ശേഷം പുറത്തുപോയ പ്രസന്നൻ പുലർച്ചെ രണ്ടു മണിയോടെ വീട്ടിലെത്തി ഉറങ്ങാൻ കിടന്നു. പിന്നീടാണ് കൊലപാതകം നടന്നത്. പ്രസാദ് കുറ്റം സമ്മതിച്ചു. ഇവരുടെ മറ്റൊരു സഹോദരനെ ഒരു വർഷം മുമ്പ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. ഇന്നലെ നടന്ന കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ഈ സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താനാണ് പൊലീസിന്റെ നീക്കം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |