SignIn
Kerala Kaumudi Online
Friday, 23 October 2026 9.05 AM IST

ലഹരി വില്പന സജീവമാകുന്നു

ബേപ്പൂർ: മാറാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പെടുന്ന തമ്പി റോഡിന് സമീപം ഒരു വീട് കേന്ദ്രീകരിച്ച് മയക്കുമരുന്നു വില്പന നടക്കുന്നതായി പരക്കെ ആരോപണമുയരുന്നു. സ്കൂൾ - കോളേജ് വിദ്യാർത്ഥികൾ വരെ മയക്കുമരുന്ന് തേടി ഈ ഭാഗത്ത് എത്തുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. നാട്ടുകാർ നിരവധി തവണ ഈ ഭാഗത്തെ മയക്കുമരുന്ന് വില്പന അധികൃതരെ അറിയിച്ചെങ്കിലും യാതൊരു നടപടിയും സ്വികരിച്ചില്ല എന്ന ആരോപണം ശക്തമാണ്. മിഠായി രൂപത്തിലാണ് മയക്കുമരുന്നുകൾ വില്ക്കപ്പെടുന്നത്. ഗോതീശ്വരം വിനോദ സഞ്ചാര കേന്ദ്രത്തിലും മയക്കുമരുന്നു വില്പന സജീവമാണ്. എം.ഡി.എം.എ, കഞ്ചാവ് എന്നിവയാണ് വില്ക്കപ്പെടുന്നത്. മാറാട് ജനമൈത്രി പൊലീസ് വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ ബോധനത്ക്കരണ ക്ലാസുകൾ സ്ഥിരമായി സംഘടിപ്പിക്കുന്നുണ്ട്. കോർപ്പറേഷൻ, മുനിസിപ്പാലിറ്റി /പഞ്ചായത്ത് തലത്തിലും ഓരോ ഡിവിഷൻ, വാർഡുകൾ കേന്ദ്രീകരിച്ചും പൊതുജന പങ്കാളിത്തത്തോടെ ലഹരി വിരുദ്ധ കമ്മിറ്റി രൂപീകൃതമാകണമെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം 47ാം ഡിവിഷനിൽ കൗൺസിലർ ഗിരിജയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചിരുന്നു. മയക്കുമരുന്നു ലോബികൾ പ്രതികാര നടപടികൾ സ്വീകരിക്കുമോ എന്ന ഭയമാണ് ജനങ്ങളെ വിവരങ്ങൾ കൈമാറുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നത്. ബേപ്പൂർ ഹാർബർ കേന്ദ്രീകരിച്ച് ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ ലഹരി വില്പന സജീവമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY