പത്തനംതിട്ട : വീട്ടിൽ അതിക്രമിച്ചകയറി പന്ത്രണ്ടുകാരിക്കുനേരെ ലൈംഗികാതിക്രമം കാട്ടിയ കേസിൽ പ്രതിക്ക് 6 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. നെടുമ്പ്രം വാട്ടർ ടാങ്കിനു സമീപം തുണ്ടിയിൽ വീട്ടിൽ ലാലച്ചൻ (49) ആണ് ശിക്ഷ ലഭിച്ചത്. പത്തനംതിട്ട അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്ജി ഡോണി തോമസ് വർഗീസിന്റെതാണ് വിധി. പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസം കൂടി അധിക തടവ് അനുഭവിക്കണം. പിഴതുക കുട്ടിക്ക് നൽകണമെന്നും കോടതി വിധിച്ചു. 2022 ഡിസംബർ 19, 28 തിയതികളിലാണ് കേസിനാസ്പദമായി സംഭവം. പുളിക്കീഴ് പൊലീസ് സബ് ഇൻസ്‌പെക്ടർ കനകരാജൻ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ കേസിൽ 29ന് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട്, കേസ് പട്ടികജാതി പീഡനനിരോധനവകുപ്പുകൾ പ്രകാരം അന്നത്തെ ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ് അനുസരിച്ച് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് തിരുവല്ല ഡിവൈ.എസ്.പി ആയിരുന്ന ടി.രാജപ്പൻ ആയിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ റോഷൻ തോമസ് ഹാജരായി. കോടതി നടപടികളിൽ എ.എസ്.ഐ ഹസീന പങ്കാളിയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |