SignIn
Kerala Kaumudi Online
Friday, 23 October 2026 12.01 AM IST

എം.ഡി.എം.എ കടത്ത്: മുഖ്യപ്രതി പിടിയിലായി

muhamad-nihal

പാറശാല: ബംഗളൂരുവിൽ നിന്നു കേരളത്തിലേക്ക് 47 ഗ്രാം എം.ഡി.എം.എ കടത്തിയ കേസിലെ മുഖ്യപ്രതി പാറശാല പൊലീസിന്റെ പിടിയിലായി. കോഴിക്കോട് കോട്ടപ്പള്ളി തോടന്നൂർ ചെറിയ നാറാണത്ത് വീട്ടിൽ മുഹമ്മദ് നിഹാൽ (22) ആണ് പിടിയിലായത്. കഴിഞ്ഞ ആഗസ്റ്റ് 9ന് ബംഗളൂരുവിൽ നിന്നു മൂന്നുപേർ ചേർന്ന് ബസ് മാർഗം 47 ഗ്രാം എം.ഡി.എം.എ കേരളത്തിലേക്ക് കടത്തിക്കൊണ്ട് വരവേ പാറശാല വച്ച് രണ്ട് പേർ പിടിയിലായെങ്കിലും കേസിലെ മുഖ്യപ്രതിയായ ഇയാൾ മുങ്ങി.കൂട്ടുപ്രതികളെ ചോദ്യം ചെയ്തതിനെ തുടർന്നാണ് കേസിലെ മുഖ്യപ്രതി ബംഗളൂരുവിൽ താമസിച്ച് എം.ഡി.എം.എയുടെ ഡീലറായി പ്രവർത്തിക്കുന്ന മുഹമ്മദ് നിഹാലിന്റെ പങ്ക് വ്യക്തമായത്. പൊലീസ് ഇയാൾക്കുവേണ്ടി തെരച്ചിൽ നടത്തിയെങ്കിലും ഖത്തറിലേക്ക് കടന്നിരുന്നു.തുടർന്ന് പൊലീസ് ഇയാൾക്കുവേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടർന്ന് തിരിച്ചെത്തുകയായിരുന്നു. വീണ്ടും പൊലീസിനെ വെട്ടിച്ച് ചെന്നൈ വിമാനത്താവളത്തിൽ ഇറങ്ങവേ പൊലീസിന്റെ പിടിയിലാവുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY