SignIn
Kerala Kaumudi Online
Friday, 23 October 2026 8.33 AM IST

ചാരായവുമായി പിടിയിൽ

1

കുട്ടനാട് : ചാരായം വാറ്റിയ ആൾ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിൻ്റെ പിടിലായി. കൈനകരി വടക്ക് കുപ്പപ്പുറം മാതിരംപള്ളി വീട്ടിൽ ആനന്ദൻ(66) ആണ് പിടിയിലായത്. ആലപ്പുഴ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെതുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 5.75 ലിറ്റർ ചാരായവും 235 ലിറ്റർ വാഷും വാറ്റുസെറ്റും കണ്ടെടുത്തു. സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ ആർ. അജി രാജ്, അസി. ഇൻസ്പെക്ടർമാരായ റോയ് ജേക്കബ് , എം.സി.ബിനു , പ്രിവന്റീവ് ഓഫീസർമാരായ റെനി, അനിലാൽ , സിവിൽ ഓഫീസർമാരായ സനൽ സിബിരാജ് വിജി, ഭാഗ്യനാഥ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY