SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.44 AM IST

എഴുമറ്റൂരിൽ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം, ഡ്രൈവർമാർക്ക് പരിക്കേറ്റു

മല്ലപ്പള്ളി : എഴുമറ്റൂരിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിലടിച്ചു. ഇന്നലെ രാവിലെ 7.30ന് എഴുമറ്റൂർ - പടുതോട് ബാസ്റ്റോ റോഡിൽ ആശ്രമം ജംഗ്ഷന് സമീപം ചുങ്കപ്പാറയിൽ നിന്നും കോഴഞ്ചേരിയ്ക്ക് പോയ ശ്രീലക്ഷ്മി ബസും കോഴഞ്ചേരിയിൽ നിന്നും മല്ലപ്പള്ളിയ്ക്ക് പോകുന്ന പുണ്യാളൻ ബസും സൈഡ് കൊടുക്കുന്നതിനിടയിൽ പുണ്യാളൻ ബസിന്റെ സൈഡ് ഗ്രാസിൽ തട്ടിയതാണ് സംഘർഷത്തിന് ഇടയാക്കിയത്. തുടർന്ന് ഡ്രൈവർമാർ തമ്മിൽ തിരക്കേറിയ റോഡിൽ സംഘർഷമായി. നാട്ടുകാർ ഇടപെട്ടാണ് ഇവരെ പിന്തിരിപ്പിച്ചത്. പരിക്കേറ്റ പുണ്യാളൻ ബസിലെ ഡ്രൈവർ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലും, ശ്രീലക്ഷ്മി ബസിലെ ഡ്രൈവർ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും ചികിത്സ തേടി. ഇരുവരും പെരുമ്പെട്ടി പൊലീസ് പരാതി നൽകി. 200 മീറ്റർ ദൂരപരിധിയിൽ ഒരാഴ്ചയ്ക്കുള്ളിൽ ഇത് രണ്ടാം തവണയാണ് ബസ് ജീവനക്കാർ തമ്മിൽ വാക്കേറ്റം ഉണ്ടാകരുത്. താലൂക്ക് പ്രദേശത്ത് കെ.എസ്ആർ.ടി.സി ജീവനക്കാർ സ്വകാര്യ ബസ് ജീവനക്കാരെ ആക്രമിക്കുന്ന സംഭവങ്ങളും പതിവാണ്. സ്റ്റോപ്പുകളിൽ കൃത്യമായി നിറുത്താതിരിക്കുക,സമയം തെറ്റിച്ചുള്ള ഓട്ടം, മത്സരയോട്ടം, വാഹനങ്ങൾ പരസ്പരം ഇരുദിശകളിലേക്ക് കടന്നു പോകുന്നതിന് വഴിയൊരുക്കാത്തതും, മദ്യപിച്ച് വാഹനം ഓടിക്കുന്നതും പലപ്പോഴും വാക്ക് തർക്കത്തിനും തമ്മിലടിക്കും കാരണമാകുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY