SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.08 AM IST

കൊച്ചിയിൽ വ്യാപക ലഹരിവേട്ട: യുവതിയുൾപ്പെടെ അറസ്റ്റിൽ

re

കൊച്ചി: ലഹരി ഉറവിടവും വിതരണ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് കൊച്ചിയിൽ വിവിധ ഏജൻസികൾ സംയുക്തമായി നടത്തിയ മിന്നൽപരിശോധനകളിൽ രാസലഹരിയുമായി യുവതിയുൾപ്പെടെ അറസ്റ്റിൽ.

തൃപ്പൂണിത്തുറയിലെ ആഡംബര ഫ്ലാറ്റിൽനിന്ന് വാണിജ്യ അളവിൽപ്പെട്ട 202 ഗ്രാം എം.ഡി.എം.എ സഹിതം രണ്ടുപേരാണ് പിടിയിലായത്. തിരുവനന്തപുരം വേങ്ങൂർ നകുലത്ത് വീട്ടിൽ രേഷ്മ (34), മരട് പനച്ചിക പാടത്ത് അക്ഷയ് (29) എന്നിവരാണ് അറസ്റ്റിലായത്.

കളമശേരി പ്രീമിയർ ജംഗ്ഷൻ പരിസരത്തുനിന്ന് 13.27 ഗ്രാം എം.ഡി.എം.എയുമായി പള്ളുരുത്തി കടേഭാഗം തുപ്പായിക്കടവിൽ ജിതിൻ ഡിക്രൂസിനെ (32) അറസ്റ്റുചെയ്തു.

പൊലീസും എക്സൈസും നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോയും പരിശോധനകളിൽ പങ്കെടുത്തു. രാസലഹരിയും മയക്കുമരുന്നും മണത്തു പിടിക്കാൻ വൈദഗ്ദ്ധ്യമുള്ള പൊലീസ് നായകളെയും ഉപയോഗിച്ചു.

അറസ്റ്റിലായവരെക്കുറിച്ച് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകൾ തുടരന്വേഷണം നടത്തും. സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ്‌കുമാർ, ഡി.സി.പി അശ്വതി ജിജി, കൊച്ചി സിറ്റി നാർക്കോട്ടിക് സെൽ എ.സി.പി ടി.ഡി. സുനിൽകുമാർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY