SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.44 AM IST

ഹോട്ടലിലെ മോഷണം; പ്രതി പിടിയിൽ

1

കോഴിക്കോട്: ഹോട്ടലിൽ നിന്ന് മോഷണം നടത്തിയ കേസിലെ പ്രതി കല്ലായി പള്ളിക്കണ്ടി തെക്കുംകല വീട്ടിൽ മുഹമ്മദ് ഷബീർ

(39) നെ എലത്തൂർ പൊലീസും സിറ്റി ക്രൈം സ്കോഡും ചേർന്ന് പിടികൂടി. കഴിഞ്ഞ മാസം പതിനൊന്നിനാണ് കേസിനാസ്പദമായ സംഭവം. വെങ്ങളം സ്വദേശിയായ രാജന്റെ ഉടമസ്ഥതയിലുള്ള ചെട്ടിക്കുളം കോട്ടേടത്ത് ബസാറിലെ ചായക്കടയുടെ പൂട്ട് പൊളിച്ച് മേശപ്പുറത്ത് സൂക്ഷിച്ചിരുന്ന 6,000 രൂപ മോഷ്ടിക്കുകയായിരുന്നു. പ്രതിയ്ക്ക് കോഴിക്കോട് ടൗൺ, ചെമ്മങ്ങാട്, കസബ, പന്നിയങ്കര, മാവൂർ, ഫറോക്ക് തുടങ്ങിയ സ്റ്റേഷനുകളിലായി കഞ്ചാവ് ഉപയോഗിച്ചതിനും ആരാധനാലയങ്ങളിൽ നിന്ന് പണം കവർന്നതിനും കടകളുടെ പൂട്ട് പൊളിച്ച് അകത്ത് കടന്ന് പണവും വിലപിടിപ്പുള്ള വസ്തുക്കളും മോഷണം നടത്തിയതിനും പൊതുസ്ഥലത്ത് നിർത്തിയിട്ട ഇരുചക്രവാഹനങ്ങൾ മോഷണം നടത്തിയതിനും മറ്റുമായി നിരവധി കേസുകൾ നിലവിലുണ്ട്. മോഷണത്തിലൂടെ ലഭിക്കുന്ന പണം പ്രതി ലഹരി ഉപയോഗത്തിനും ആർഭാടജീവിതത്തിനും വേണ്ടിയാണ് ചെലവഴിച്ചിരുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY