SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.08 AM IST

ലൈംഗികാതിക്രമം: അദ്ധ്യാപകൻ അറസ്റ്റിൽ

ismayil

താമരശ്ശേരി: പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഹയർ സെക്കൻഡറി സ്‌കൂളിലെ അറബിക് അദ്ധ്യാപകനും, എൻ .എസ് . എസ്. പ്രോഗ്രാം ഓഫീസറുമായ തച്ചം പൊയിലിൽ ചാലിൽ സ്വദേശി മുഹമ്മദ് ഇസ്മയിലിനെ (48) താമരശ്ശേരി പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ഡിസംബറിൽ നടന്ന എൻ.എസ്.എസ്. വാർഷിക ക്യാമ്പിൽ വെച്ചായിരുന്നു സംഭവം.

ജനുവരി പകുതിയോടെ സ്‌കൂളിൽ നടന്ന കൗൺസിലിംഗിലാണ് പരാതിക്കാരിയടക്കമുള്ള ഏതാനും കുട്ടികൾ തങ്ങൾക്ക് നേരിട്ട ലൈഗിംക അതിക്രമം സംബന്ധിച്ച വിവരം പുറത്തു പറഞ്ഞത്. പിന്നീട് സ്‌കൂൾ അധികൃതർ പരാതി പൊലീസിന് കൈമാറുകയായിരുന്നു. പരാതിയിൽ പോക്‌സോ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തെങ്കിലും പൊലീസിന് പിടികൊടുക്കാതെ ഒന്നര മാസത്തോളം അദ്ധ്യാപകൻ ഒളിവിൽ കഴിയുകയായിരുന്നു. പോലീസ് പിടികൂടുമെന്നു റപ്പായപ്പോൾ പ്രതി താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY