SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.17 AM IST

രണ്ട് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ

deepak

ആലുവ: ആലുവ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ നിന്ന് രണ്ട് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി ദീപക് ഹാൻസ് (22) റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ പിടിയിലായി. ആർ.പി.എഫ് ക്രൈം ഇന്റലിജൻസ്, ആർ.പി.എഫ് ആലുവ, എക്സൈസ് ആലുവ എന്നിവയുടെ സംയുക്ത പരിശോധനയിലാണ് പ്രതി വലയിലായത്.

ഒഡീഷയിൽ നിന്നു വാങ്ങിയ കഞ്ചാവ് ബാഗിനുള്ളിൽ ഒളിപ്പിച്ച് സുഹൃത്തിനെ പ്രതീക്ഷിച്ച് പ്ലാറ്റ്ഫോമിൽ ഇരിക്കുകയായിരുന്നു പ്രതി. വിപണിയിൽ ഒരു ലക്ഷത്തോളം രൂപ വിലവരുന്ന കഞ്ചാവ് പെരുമ്പാവൂരിൽ എത്തിച്ച് മറിച്ചു വിൽക്കുകയായിരുന്നു ലക്ഷ്യം. ഇൻസ്പെക്ടർമാരായ എ.പി. വേണു, എ.ജെ. ജിപിൻ എന്നിവരുടെ മേൽനോട്ടത്തിലാണ് പ്രതിയെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY