SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.04 AM IST

വിമാനത്താവളത്തിൽ 1.86 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

kanja

 ഡോക്ടർ പിടിയിൽ

തിരുവനന്തപുരം: സിംഗപ്പൂരിൽ നിന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്ന് 1.86 കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. 19ന് സിംഗപ്പൂരിൽ നിന്നുള്ള ടി.ആർ 530 വിമാനത്തിലെത്തിയ കണ്ണൂർ സ്വദേശിയായ ലിബിൻ ദാസിൽ (27) നിന്നാണ് കസ്റ്റംസ് മയക്കുമരുന്ന് കണ്ടെടുത്തത്.

വിശദമായ അന്വേഷണത്തിൽ ബാങ്കോക്കിൽ നിന്ന് ഇതേ വിമാനത്തിൽ യാത്ര ചെയ്‌ത കൊല്ലം സ്വദേശിയായ ആനന്ദ് ജയപ്രകാശിന്റെ (34) പങ്കും അധികൃതർ കണ്ടെത്തി. ബാങ്കോക്കിൽ നിന്നുള്ള യാത്രക്കാരെ കസ്റ്റംസ് കർശനമായി നിരീക്ഷിക്കുന്നതിനാൽ തന്റെ ബാഗേജ് കൂടി ശേഖരിക്കാൻ ആനന്ദ് ലിബിനോട് ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

എന്നാൽ ലിബിൻ ദാസ് പിടിയിലായ തക്കത്തിന് ആനന്ദ് രക്ഷപെടുകയായിരുന്നു. ഇയാൾക്കായി അന്വേഷണം ആരംഭിച്ചു. ഇരുവരും ചൈനയിലെ വുഹാൻ സർവകലാശാലയിൽ നിന്ന് പഠനം പൂർത്തിയാക്കിയ ഡോക്ടർമാരാണെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു. ലിബിൻ ദാസിനെ റിമാൻഡ് ചെയ്‌തു. കസ്റ്റംസ് പ്രിവന്റീവ് ഡിവിഷന്റെ നേതൃത്വത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY