SignIn
Kerala Kaumudi Online
Friday, 15 May 2026 10.46 PM IST

പൊലീസുകാരന്റെ വീട്ടിൽ നിന്ന് 7 പവൻ കവർന്നു

dd

കോഴിക്കോട്: പൊലീസുകാരന്റെ വീട്ടിൽ നിന്ന് ഏഴ് പവന്റെ ആഭരണങ്ങൾ കവർന്നു. നടക്കാവ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പി.കെ. മിഥുൻ രാജിന്റെ വെസ്റ്റ്ഹിൽ കടുങ്ങോഞ്ചിറ തെരുവിലെ പതിറ്റടിക്കണ്ടി വീട്ടിൽ ഞായറാഴ്ച രാത്രിയാണ് മോഷണം നടന്നത്. മിഥുൻരാജും അമ്മയും ഭാര്യയുമാണ് ഇവിടെ താമസം. സംഭവ ദിവസം അമ്മയും ഭാര്യയും വീട്ടിലുണ്ടായിരുന്നില്ല.

ഡ്യൂട്ടി കഴിഞ്ഞെത്തിയ മിഥുൻരാജ് വീട് തുറക്കാൻ താക്കോൽ നോക്കിയപ്പോഴാണ് വാതിൽ തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപെട്ടത്. മുകളിലത്തെ മുറിയിലെത്തി അലമാരയിൽ നോക്കിയപ്പോൾ ആഭരണങ്ങൾ ഉണ്ടായിരുന്നില്ല. മൂന്നരയും രണ്ടരയും പവൻ തൂക്കമുള്ള രണ്ട് മാലകളും മൂന്ന് മോതിരവുമാണ് മോഷണം പോയത്.

നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. വീടും പരിസരവും അറിയുന്നവരാണ് മോഷണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. സംഭവസ്ഥലത്ത് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY