SignIn
Kerala Kaumudi Online
Friday, 05 June 2026 5.19 AM IST

ഒന്നരവയസുകാരന്റെ കൊലപാതകം, പ്രതികളെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും

crime

നെടുമങ്ങാട്: ഒന്നരവയസുകാരന്റെ കൊലപാതകത്തിൽ റിമാൻഡിലുള്ള അഖിലയേയും അഷ്കറിനേയും അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും. കസ്റ്റഡിയിൽ ആവശ്യപ്പെട്ട് നെടുമങ്ങാട് പൊലീസ് ഇന്നലെ നെടുമങ്ങാട് എസ്.സി,എസ്.ടി കോടതിയിൽ നൽകിയ അപേക്ഷ ഇന്ന് ഓപ്പൺ കോടതി പരിഗണിക്കും.

കുഞ്ഞിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ അഷ്‌കറിനെതിരെ സ്വന്തം കുടുംബംരംഗത്തുവന്ന വിവരവും ഇയാൾ കുഞ്ഞിനെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് അമ്മയും സഹോദരിയും വ്യക്തമാക്കിയതും പൊലീസ് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. കൈയിൽ വടിയുമായി കസേരയിലിരുന്ന് ഭയപ്പെടുത്തിയാണ് അഷ്‌കർ പതിവായി കുഞ്ഞിനെ ആഹാരം കഴിപ്പിച്ചിരുന്നതെന്നും കുഞ്ഞിനെ ചവിട്ടുകയും ഉപദ്രവിക്കുകയും ചെയ്യുന്നത് കണ്ടിട്ടുണ്ടെന്നും കുടുംബാംഗങ്ങൾ പറഞ്ഞതും കസ്റ്റഡി അപേക്ഷയിൽ പൊലീസ് ചൂണ്ടിക്കാട്ടി. പ്രതികളെ വിശദമായി ചോദ്യം ചെയ്‌താൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് അന്വേഷണസംഘത്തിന്റെ അനുമാനം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY