
കല്ലമ്പലം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കല്ലമ്പലത്ത് നടത്തിയ പരിശോധനയിൽ എം.ഡി.എം.എയുമായി നാലുപേർ അറസ്റ്റിൽ. വർക്കല നടയറകോണത്ത് വീട്ടിൽ നിയാസ്,നടയറ കുന്നിൽ പുത്തൻ വീട്ടിൽ ആഷിക്,ചെറുന്നിയൂർ തെറ്റിക്കുളം ചരുവിള വീട്ടിൽ സേതു,ചെറുന്നിയൂർ ശാസ്താംനട പണയിൽ വീട്ടിൽ അഖിൽ എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി 9.15ഓടെ കല്ലമ്പലം - വർക്കല റോഡിൽ കാറിൽ സഞ്ചരിക്കുകയായിരുന്ന ലഹരിക്കടത്ത് സംഘത്തെ ജില്ലാ റൂറൽ എസ്.പിയുടെ നിർദ്ദേശാനുസരണം ഡാൻസാഫ് സംഘവും കല്ലമ്പലം പൊലീസും ചേർന്ന് അതിസാഹസികമായാണ് പിടികൂടിയത്.ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബൈക്കിൽ പിന്തുടർന്ന അന്വേഷണ സംഘത്തെ,പ്രതികൾ കാറിടിച്ച് ഇടാൻ ശ്രമിച്ചു.തുടർന്ന് കാറിൽ നിന്നിറങ്ങി ഓടാൻ ശ്രമിച്ച രണ്ട് പ്രതികളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.ഇവരിൽ നിന്ന് 4.79 ഗ്രം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്.പ്രതികളെ കല്ലമ്പലം പൊലീസിന് കൈമാറി.തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |