
എറണാകുളം: വീടിന് മുന്നിലുള്ള വഴിയിൽ മെറ്റൽ ഇട്ടതിനെ ചൊല്ലിയുള്ള കലഹത്തിൽ അയൽവാസി യുവതിയെ ആക്രമിച്ചു. പള്ളിപ്പുറം പഞ്ചായത്ത് പതിനൊന്നാംവാർഡിൽ ചെറായി കളപ്പുരക്കൽ ഷീജയാണ് (35) അക്രമത്തിന് ഇരയായത്. പള്ളിപ്പുറം, കുഴുപ്പിള്ളി പഞ്ചായത്തുകളുടെ മദ്ധ്യത്തിലുള്ള വഴിക്ക് ഇരുവശവുമായാണ് ഷീജയും അയൽവാസി സണ്ണിയും താമസിക്കുന്നത്. ഷീജയുമായി വഴക്കിട്ട അയൽവാസി ചെറായി പൂത്താല സണ്ണി (65) മുന്നിലുള്ള വഴിയിൽ കുറച്ചുദിവസം മുമ്പ് മെറ്റൽഇട്ട് പൊക്കിയിരുന്നു. ഇതുമൂലം ഷീജയുടെ വീട്ടിൽനിന്ന് മഴവെള്ളം പുറത്തേക്ക് പോകുന്നത് തടസപ്പെടുകയും വെള്ളം കെട്ടിനിന്ന് വാഴകൾ മറിഞ്ഞു വീഴുകയും ചെയ്തിരുന്നു.
ഞായറാഴ്ച സന്ധ്യയ്ക്ക് സണ്ണി ഇരുമ്പുചൂലുമായി വഴിയിൽ നിൽക്കുമ്പോൾ മെറ്റൽഇട്ട പ്രശ്‌നം പറഞ്ഞ് ഇരുവരുംതമ്മിൽ വാക്കുതർക്കം ഉണ്ടായി. ഇതിനിടയിൽ പ്രകോപിതനായ സണ്ണി കൈയിലിരുന്നഇരുമ്പുചൂലിന്റെ കൂർത്തഅഗ്രം ഷീജയുടെ കഴുത്തിൽ കുത്തിപ്പിടിച്ചെന്നാണ് പരാതി. ഷീജയുടെ കഴുത്തിൽ ഇതിന്റെ പാടുകൾ ഉണ്ട്. മുനമ്പം പൊലീസ് അറസ്റ്റുചെയ്ത സണ്ണിയെ കോടതി റിമാൻഡ് ചെയ്തു. തൃശൂർ സ്വദേശിയും കലാകാരിയുമായഷീജ മൂന്നുവർഷം മുമ്പാണ് ഇവിടെ വീടുവാങ്ങി താമസമാക്കിയത്. കൂടെ മകനുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |