SignIn
Kerala Kaumudi Online
Saturday, 13 June 2026 6.28 PM IST

കഞ്ചാവ് ചെടി വളർത്തിയ അസാം സ്വദേശി അറസ്റ്റിൽ

ku

കൊച്ചി: വാടകവീട്ടിൽ കഞ്ചാവ് ചെടി ബക്കറ്റിൽ നട്ടുവളർത്തിയ അന്യസംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തു. പൊന്നാരിമംഗലം ഹിദായത്ത് സ്കൂളിന് സമീപം താമസിക്കുന്ന അസാം സ്വദേശി ജാക്കീർ ഹുസൈനാണ് (34) മുളവുകാട് പൊലീസിന്റെ പിടിയിലായത്. വീടിന് പിൻഭാഗത്ത് വള്ളിപ്പടർപ്പുകൾക്ക് ഇടയിലാണ് കഞ്ചാവ് ചെടി വളർത്തിയത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് എസ്.എച്ച്.ഒ വി.എസ്. ശ്യാംകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ചെടി കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ERNAKULAM, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY