
ആലപ്പുഴ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി അമ്പലപ്പുഴ ഡി വൈ.എസ്.പിയുടെ തൂഫാൻ സ്കാഡും പുന്നപ്ര പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ കഞ്ചാവും മാരകായുധങ്ങളുമായി നാലംഗ സംഘം പിടിയിലായി. അഭിമന്യു (18),സഞ്ജയ് സത്യൻ (18),സച്ചിൻ സത്യൻ (18) ശ്രീശങ്കർ (19) എന്നിവരാണ് അറസ്റ്റിൽ ആയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്ന് കഞ്ചാവും കത്തി ഉൾപ്പെടെയുള്ള മാരകായുധങ്ങളും പിടിച്ചെടുത്തു. പ്രതികളെ ചോദ്യം ചെയ്തുവരുന്നതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. അമ്പലപ്പുഴ ഡിവൈ.എസ്.പി. കെ. എൻ.രാജേഷിന്റെ നേതൃത്വത്തിൽ പുന്നപ്ര എസ്.എച്ച്.ഒ മുരളീകൃഷ്ണനും പൊലീസ് ഉദ്യോഗസ്ഥരായ വിനിൽ, ബിനുകുമാർ, നവീൻകുമാർ, വിഘ്നേഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |