SignIn
Kerala Kaumudi Online
Friday, 12 June 2026 5.16 AM IST

കാപ്പ ലംഘിച്ച് കുറ്റം ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു

photo

ചേർത്തല: ജില്ലാ പോലീസ് മേധാവിയുടെ അധികാരപരിധിയിൽപ്പെടുന്ന സ്ഥലങ്ങളിൽ ആറുമാസക്കാലം പ്രവേശിക്കരുതെന്ന ഉത്തരവ് നിലനിൽക്കെ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിനും കുറ്റം ചെയ്തതതിനും പ്രതിയെ അറസ്റ്റ് ചെയ്ത് റിമാൻ‌ഡ് ചെയ്തു. അർത്തുങ്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ചേർത്തല തെക്കു പഞ്ചായത്ത് 16-ാം വാർഡിൽ ജനക്ഷേമം പള്ളിയുടെ തെക്കുഭാഗത്തുവച്ച് തുമ്പോളി സ്വദേശിയായ യുവാവിനെ കത്തികൊണ്ട് കഴുത്തിനു മുകളിൽ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിലാണ് മാരാരിക്കുളം നോർത്ത് പുത്തൻപുരയ്ക്കൽ അലോഷ്യസിനെ(29) അർത്തുങ്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. എസ്‌.ഐമാരായ സുരേഷ്, നസീർ,എ.എസ്‌.ഐമാരായ ശ്യാം,ബൈജു,സീനിയർ സി.പി.ഓ മാരായ ജിതിൻ,ശ്യാംലാൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. വധശ്രമം ഉൾപ്പെടെ 10 ഓളം കേസുകളിലെ പ്രതിയാണ്. കാപ്പാ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിന് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, SA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY