
വൈപ്പിൻ: വില്പനയ്ക്കായി വീടിന്റെ മുകളിൽ സൂക്ഷിച്ചിരുന്ന ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. പള്ളിപ്പുറം കോൺവെന്റ് സ്‌റ്റോപ്പിന് പടിഞ്ഞാറ് പള്ളിപ്പറമ്പിൽ റിഷിൽ റോക്കിയെയാണ് (30) മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തത്. പള്ളിപ്പുറം, മുനമ്പം ഭാഗങ്ങളിൽ മയക്കുമരുന്ന്, കഞ്ചാവ് വില്പന നടത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വീടിന്റെ ട്രസ് വർക്ക് ചെയ്ത ഭാഗത്ത് നിന്നാണ് 11.8ഗ്രാം ഹാഷിഷ് ഓയിൽ കണ്ടെത്തിയത്. എസ്.ഐ എം.എസ്.ഷെറി, സീനിയർ സി.പി.ഒ വിനേഷ്, സി.പി.ഒ മുഹമ്മദ് യാസിർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |