കൊച്ചി: ബാറിൽ മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് അറിഞ്ഞ് എത്തിയ പൊലീസ് സംഘത്തിന് നേരെ മദ്യലഹരിയിൽ യുവാവിന്റെ പരാക്രമം. മരട് പൊലീസ് സ്റ്റേഷനിലെ എസ്.ഐ വിഷ്ണുവിന് പരിക്കേറ്റു. ഗാന്ധി സ്ക്വയറിന് സമീപമുള്ള ബാറിൽ കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. പ്രതി മരട് ഇഞ്ചക്കൽ അമ്പലത്തിന് സമീപം വൈശാഖിനെ (25) പൊലീസ് അറസ്റ്റ് ചെയ്തു.
കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ച എസ്.ഐയെ വൈശാഖ് പിടിച്ചു തള്ളുകയും കൂട്ടത്തിലുണ്ടായിരുന്ന എ.എസ്.ഐമാരായ അനി, സുമേഷ് എന്നിവരെ അസഭ്യം പറയുകയും ചെയ്തു. ബലപ്രയോഗത്തിലൂടെയാണ് ഇയാളെ കീഴടക്കിയത്. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പൊലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തതിനും കേസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |