SignIn
Kerala Kaumudi Online
Sunday, 14 June 2026 5.08 AM IST

ഏഴ് വയസുകാരന് പൊള്ളലേറ്റ സംഭവം: വീട്ടിൽ ക്രൂരമർദ്ദനത്തിന് ഇരയായെന്ന് സൂചന

police-

കൊച്ചി: ആലുവ എടത്തലയിൽ ദിവസങ്ങൾക്കുമുമ്പ് ദേഹമാസകലം പൊള്ളലേറ്റ ഏഴുവയസുകാരൻ കൊടിയ പീഡനങ്ങൾക്ക് ഇരയായതായി സംശയം. 10 ദിവസം നീണ്ട ചികിത്സയ്ക്കൊടുവിൽ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത കുട്ടിയെ ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ശിശുസംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. കുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിയാൻ കൗൺസിലർമാരുടെയും സൈക്കോളജിസ്റ്റുകളുടെയും സഹായം തേടിയിട്ടുണ്ട്.

നെഞ്ചിലും വയറ്റത്തും പൃഷ്ഠഭാഗത്തും കാലുകളിലും പൊള്ളലേറ്റ് വ്രണംപഴുത്ത നിലയിലായിരുന്ന കുട്ടിയെ ഈ മാസം ഒന്നിനാണ് അയൽവാസികളും റസി‌ഡന്റ്സ് അസോസിയേഷനും ശിശുസംരക്ഷണയൂണിറ്റും എടത്തല പൊലീസും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം മെഡിക്കൽ കോളേജ് ആശുപത്രിയിലാക്കുകയായിരുന്നു. മതിയായ ചികിത്സ ലഭിക്കാത്തതി​നാലാണ് വ്രണംപഴുത്തതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. പിതാവിന്റെ സംരക്ഷണത്തിലായിരുന്ന കുട്ടിയെ ആരെങ്കിലും അപായപ്പെടുത്താൻ ശ്രമിച്ചതാകാമെന്നാണ് സംശയം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ALUVA, CRIME, KOCHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY