SignIn
Kerala Kaumudi Online
Wednesday, 29 July 2026 2.31 AM IST

ബൈക്ക് യാത്രികരായ യുവാക്കളെ ആക്രമിച്ച പ്രതികൾ പിടിയിൽ

shijo-joseph
ഷിജോ ജോസഫ്

ചിറ്റാർ : പൊലീസാണെന്ന് തെറ്റിദ്ധരിച്ച് യുവാക്കളെ പേനാക്കത്തികൊണ്ട് ആക്രമിച്ചവരെ പൊലീസ് അറസ്റ്റുചെയ്തു. ചിറ്റാർ സീതത്തോട് കാക്കുന്നത്ത് വീട്ടിൽ ഷിജോ ജോസഫ് (34), സീതത്തോട് മൂന്നുകല്ല് മരുതിമൂട്ടിൽ വീട്ടിൽ റംഷാദ് (28) എന്നിവരാണ് ചിറ്റാർ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 22ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. സീതത്തോട് സ്‌കൂളിന് സമീപം റോഡരികിൽ നിന്ന പ്രതികളെ സ്‌കൂട്ടറിൽ പോയ യുവാക്കൾ നോക്കി. ഇവർ പൊലീസോ, എക്‌സൈസ് ഉദ്യോഗസ്ഥരോ ആണെന്ന് തെറ്റിദ്ധരിച്ച് പ്രതികൾ ബൈക്കിൽ പിന്തുടർന്ന് തടഞ്ഞുനിർത്തി.

ഷിജോ ജോസഫ് ബൈക്ക് ഓടിച്ചിരുന്ന യുവാവിനെ പേനാക്കത്തികൊണ്ട് ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വയറിനും മുഖത്തും പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സ തേടി. ചിറ്റാർ സ്റ്റേഷൻ ഹൗസ് ഓഫീസർ എ. അനീസിന്റെ നേതൃത്വത്തിൽ എസ്.ഐ. മാരായ അനിൽകുമാർ.ബി, മനോജ് കുമാർ പി.പി, എ. എസ്. ഐ. അനിൽകുമാർ.വി, സിവിൽ പൊലീസ് ഓഫീസർ സജിൻ.കെ.എസ് എന്നിവർ അടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. ഷിജോ ജോസഫ് ചിറ്റാർ പൊലീസ് സ്റ്റേഷനിലെ പോക്‌സോ കേസ് ഉൾപ്പെടെ 4 ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PATHANAMTHITTA, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY