SignIn
Kerala Kaumudi Online
Tuesday, 28 July 2026 9.25 PM IST

വടകര എംഡിഎംഎ കേസ്: അദ്ധ്യാപിക നീഷ്‌മയെ പിരിച്ചുവിട്ടു,​ ഇടനിലക്കാരനായ ഫുഡ് ഡെലിവറി ബോയ് പിടിയിൽ

READ ENGLISH VERSION
neeshma
അറസ്റ്റിലായ നീഷ്‌മ

കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ മൂന്നാമത്തെ അദ്ധ്യാപികയെയും ജോലിയിൽ നിന്ന്‌ പിരിച്ചുവിട്ടു.പേരാമ്പ്ര ബിആർസിയിലെ അദ്ധ്യാപികയും ആവള കുട്ടോത്ത് സ്വദേശിനിയായ വലിയപറമ്പിൽ വി പി നീഷ്മയെയാണ് (30) പിരിച്ചുവിട്ടത്. കേസുമായി ബന്ധപ്പെട്ട് ഒരു ഇടനിലക്കാരനെക്കൂടി എസ്‌ഐടി കസ്റ്റഡിയിലെടുത്തു. ഇരിട്ടി സ്വദേശിയായ ഫുഡ് ഡെലിവറി ബോയായ യുവാവാണ് പിടിയിലായത്. നീഷ്‌മയെ പിരിച്ചുവിട്ടതോടെ കേസിൽ പിടിയിലായ മൂന്ന് അദ്ധ്യാപകരെയും സർക്കാർ പുറത്താക്കിയിരിക്കുകയാണ്. ലഹരിവിരുദ്ധ ക്യാമ്പെയിന്റെയടക്കം ഭാഗമായിരുന്നു ഇവർ.

അറസ്‌റ്റിലായ നീഷ്മയ്ക്ക് ലഹരി സംഘവുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് പൊലീസ് ഇവരെ നിരീക്ഷണത്തിലാക്കിയിരുന്നു. ഇന്നുരാവിലെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിശേഷം അറസ്റ്റുചെയ്യുകയായിരുന്നു. നേരത്തേ ഈ കേസിൽ പേരാമ്പ്ര ബിആർസിസിലെ അദ്ധ്യാപികമാരായ കീർത്തന, കാവ്യ എന്നിവർ അറസ്റ്റിലായിരുന്നു.


ലഹരിസംഘവുമായുള്ള ഇടപാടിൽ നീഷ്മയ്ക്ക് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. സാമ്പത്തിക ഇടപാടിന് പുറമേ മൂവരും നിരന്തരം ലഹരി ഉപയോഗിച്ചിരുന്നു എന്നും ചോദ്യംചെയ്യലിൽ നീഷ്മ സമ്മതിച്ചതായാണ് വിവരം. കേസിൽ ഇനിയും കൂടുതൽ പ്രതികളുണ്ടെന്നും അവരെല്ലാം നിരീക്ഷണത്തിലാണെന്നുമാണ് പൊലീസ് പറയുന്നത്. വിഷയത്തിൽ കൂടുതൽപേർ കണ്ണികളായിട്ടുണ്ടെന്നും ഇവരെല്ലാം അന്വേഷണ പരിധിയിലാണെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. വടകര റൂറൽ എസ് പിയുടെ നിർദ്ദേശത്തെത്തുടർന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.


ഇൻസ്റ്റഗ്രാം വഴിയാണ് മൂവരും മാഫിയയുമായി ബന്ധം സ്ഥാപിച്ചതെന്നും ലഹരിമരുന്ന് ഇടപാടുകളാണ് സംഘം നടത്തുന്നതെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ബന്ധപ്പെട്ടതെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മംഗളൂരുവിലുള്ള ഒരു സുഹൃത്താണ് ഇവർക്ക് ആദ്യം ലഹരി നൽകിയത്. അദ്ധ്യാപികമാരായതിനാൽ മാഫിയ ഇവരെ പരമാവധി ഉപയോഗപ്പെടുത്തുകയായിരുന്നു.ആവശ്യക്കാരെ നേരിട്ട് കാണാതെ ബാങ്ക് അക്കൗണ്ടുവഴിയാണ് ഇവർ ലഹരി ഇടപാട്‌ നടത്തിയിരുന്നത്.

English Summary

A third teacher arrested in connection with the Vadakara MDMA case has been dismissed from service. The dismissed teacher has been identified as V.P. Nishma (30), a resident of Kuttoth, Avala, who was working at the Perambra Block Resource Centre (BRC). Her dismissal follows her arrest in the ongoing MDMA-related investigation.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VADAKARA, MDMA CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY