കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കരയിൽ ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ കുടുംബത്തിന് നേരെ ആക്രമണം. കാക്കത്താനം സ്വദേശി ശരത് കുമാറിനെയുമാണ് ഇന്നലെ രാത്രി നാലംഗ സംഘം ആക്രമിച്ചത്. കുടുംബം സഞ്ചരിച്ച വാഹനത്തിൽ അക്രമികളുടെ വാഹനം ഇടിച്ചത് ചോദ്യം ചെയ്‌തതിനായിരുന്നു മർദനം.
ഇന്നലെ രാത്രി കൊട്ടാരക്കര തൃക്കണ്ണമംഗലത്തുവച്ചാണ് ആക്രമണം ഉണ്ടായത്. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അക്രമണം നടത്തിയ നാലുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. കൊട്ടാരക്കര സ്വദേശികളായ പ്രണവ്, പ്രവീൺ, ഷിബിൻ ശരത്‌ചന്ദ്രൻ എന്നിവരാണ് അറസ്റ്റിലായത്. ഇവർ മദ്യലഹരിയിലായിരുന്നെന്ന് കുടുംബം ആരോപിക്കുന്നു. തന്നെ മർദിക്കുന്നത് ചോദ്യം ചെയ്‌ത ഭാര്യയെയും കൈക്കുഞ്ഞിനെയും ഉൾപ്പെടെ ഇവർ ഉപദ്രവിച്ചെന്ന് ശരത്‌കുമാർ പറയുന്നു.
കുടുംബത്തിനെ ആക്രമിക്കുന്നത് ചോദ്യം ചെയ്‌ത മറ്റുള്ളവരെയും ഇവർ ആക്രമിക്കാൻ ശ്രമിച്ചതായാണ് വിവരം. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ തുടർനടപടികൾ സ്വീകരിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.
A family returning from Sabarimala was attacked in Kottarakkara after questioning a vehicle collision. Police arrested four accused. The family alleged that the attackers also assaulted the man’s wife and infant.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |