തിരുവനന്തപുരം: കോവളത്തെ സ്പാകളിൽ 16കാരിയെ ലൈംഗിക ചൂഷണം നടത്തിയെന്ന കേസിൽ പ്രത്യേക അന്വേഷണ സംഘത്തിലെ ഒരു സംഘം ആന്ധ്രയിലേക്ക് തിരിച്ചു. കോവളത്ത് ഹോം സ്റ്റേയിൽ ഫോറൻസിക് വിഭാഗവുമെത്തി. ലൈംഗിക ചൂഷണം നടന്ന സ്പായ്ക്ക് സമീപത്തെ മറ്റൊരു ഹോം സ്റ്റേയിലെത്തിയാണ് തെളിവു ശേഖരിച്ചത്. എസ്.ഐ.ടിയിലെ എസ്.ഐ വിനോദ് വിക്രമാദിത്യനുൾപ്പെട്ട സംഘമാണ് ഇന്നലെ ആന്ധ്രയിലേക്ക് തിരിച്ചത്. പീഡനത്തിനിരയായ പെൺകുട്ടിയുടെ സ്കൂൾ രേഖകൾ പരിശോധിക്കുന്നതിനും രണ്ട് ആധാറുകൾ ലഭ്യമായത് സംബന്ധിച്ചും അന്വേഷണം നടത്താനാണ് സംഘം തിരിച്ചതെന്നാണ് സൂചന.
മൂന്നാം പ്രതി സജിത്തിന്റെ ഉടമസ്ഥതയിലുള്ള ബീച്ച് റോഡിലുള്ള ഹോംസ്റ്റേയിലാണ് ഫോറൻസിക് സംഘം പരിശോധന നടത്തിയത്. ഇവിടെ നിന്ന് കൂടുതൽ തെളിവുകൾ ലഭിച്ചുവെന്ന് പൊലീസ് പറയുന്നുവെങ്കിലും മറ്റ് കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഇവിടെയായിരുന്നു പെൺകുട്ടിയും പ്രതികളായ ഇളയമ്മയും ഭർത്താവും തങ്ങിയിരുന്നത്.പ്രതികളായ സ്‌പാ ഉടമകളിലൊരാൾക്ക് ചെന്നൈയിലും സ്പാ ഉണ്ടായിരുന്നതായും അവിടെ വച്ചും പെൺകുട്ടി ചൂഷണത്തിനിരയായതായും വിവരമുണ്ട്.
കൂടുതൽ വിവരങ്ങൾക്കായി ഒരു സംഘം ചെന്നൈയിലേക്ക് പോകും. അടുത്ത ആഴ്ച ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. സ്പാ ഉടമകളായ സജിത്ത് കുമാർ(47),നിഷാന്ത് (46), പെൺകുട്ടിയുടെ ഇളയമ്മ,ഭർത്താവ്, ഉള്ളൂർ സോണൽ ഓഫീസിലെ ഹെൽത്ത് ഇൻസ്പെക്ടർ പുവാർ കഞ്ചാം പഴിഞ്ഞി മകം വീട്ടിൽ അനുരൂപ് (47)എന്നിവർ റിമാൻഡിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |