SignIn
Kerala Kaumudi Online
Friday, 23 October 2026 11.44 AM IST

ഫിനാൻസ് ഇൻഫ്‌ളുവൻസറുടെ മരണം: യൂട്യൂബർ ജേസൺ സാമുവൽ അറസ്റ്റിൽ

READ ENGLISH VERSION
jason-samuel
ജേസൺ സാമുവൽ,​ ഹരീഷ്

ചെന്നൈ: സമൂഹമാദ്ധ്യമ ഇൻഫ്‌ളുവൻസർ വി ഹരീഷ് (27) ജീവനൊടുക്കിയ സംഭവത്തിൽ യൂട്യൂബർ അറസ്റ്റിൽ. ജേസൺ സാമുവൽ ആണ് അറസ്റ്റിലായത്. ഹരീഷും ജേസണും തമ്മിൽ നേരത്തെ തർക്കങ്ങൾ ഉണ്ടായിരുന്നു. തമിഴ്‌നാട് കാനത്തൂർ പൊലീസാണ് സംഭവത്തിൽ കേസെടുത്ത് ജേസണെ അറസ്റ്റ് ചെയ്‌തത്. യൂട്യൂബറും ടെക് കമ്പനി സിഇഒയുമായ ജേസൺ സാമുവൽ നിരന്തരം സൈബർ ആക്രമണം നടത്തി. വ്യാജ ആക്രമണങ്ങൾ നടത്തി അക്കൗണ്ട് പൂട്ടിച്ചെന്നും അഞ്ച് വർഷത്തെ തന്റെ അദ്ധ്വാനം തകർത്തതായും കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നും ജീവനൊടുക്കും മുൻപ് ഹരീഷ് വീഡിയോ പോസ്റ്റ് ചെയ്‌തിരുന്നു.

13 ലക്ഷം ഫോളോവേഴ്‌സുള്ള ഇൻസ്‌റ്റഗ്രാം ചാനൽ 'ഫിനാൻസ് വിത്ത് ഹരീഷ്' ഏറെ പ്രശസ്‌തമായിരുന്നു. ചട്ടലംഘനം നടത്തി എന്ന ആരോപണത്തെ തുടർന്ന് ചാനൽ ബ്ളോക്ക് ആയതിന്റെ മനോവിഷമത്തിലാണ് പുതുച്ചേരി സ്വദേശിയായ ഹരീഷിന് ജീവനൊടുക്കേണ്ടി വന്നത്. ജേസൺ, ഹരീഷിനെതിരെ അപകീർത്തികരമായ വീഡിയോയും പോസ്റ്റ് ചെയ്‌തിരുന്നു. ഇയാൾ മകനെ ഓൺലൈനായി ഭീഷണിപ്പെടുത്തിയെന്നും കാട്ടി പിതാവ് പരാതിപ്പെട്ടിരുന്നു. ഇതിലാണ് ഇപ്പോൾ നടപടി.

English Summary

YouTuber Jason Samuel has been arrested in connection with the death by suicide of social media influencer V. Harish, 27. Harish and Jason reportedly had disputes in the past.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INSTAGRAM, INFLUNCER, YOUTUBER ARRESTED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY