SignIn
Kerala Kaumudi Online
Friday, 03 July 2026 11.21 PM IST

107 ഗ്രാം എം.ഡി.എം.എ കേസ്: പ്രതിയെ കൊല്ലം സെഷന്‍സ് കോടതി വെറുതെവിട്ടു 

crime
പ്രതീകാത്മക ചിത്രം


കൊല്ലം: 107 ഗ്രാം എം.ഡി.എം.എ കൈവശം വച്ചെന്നാരോപിച്ച് രജിസ്റ്റര്‍ ചെയ്ത എന്‍.ഡി.പി.എസ് (NDPS) കേസില്‍ പ്രതിയെ കൊല്ലം സെഷന്‍സ് കോടതി വെറുതെവിട്ടു. പ്രതിക്കെതിരെ ചുമത്തപ്പെട്ട കുറ്റങ്ങള്‍ സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതിയുടെ നിര്‍ണായക വിധി.

പ്രോസിക്യൂഷന്‍ ഉന്നയിച്ച വാദങ്ങളിലെയും അന്വേഷണ ഘട്ടങ്ങളിലെയും ഗുരുതരമായ വീഴ്ചകളും വൈരുദ്ധ്യങ്ങളും പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാണിച്ചു. വാദങ്ങള്‍ വിശദമായി പരിശോധിച്ച കോടതി, പ്രതിക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് കണ്ടെത്തുകയും പ്രതിയെ കുറ്റവിമുക്തനാക്കാന്‍ ഉത്തരവിടുകയുമായിരുന്നു.

കേസിലെ ഒന്നാം പ്രതി വിചാരണവേളയില്‍ മരണപ്പെട്ടിരുന്നു. മൂന്നാം പ്രതിക്കായി ക്രിമിനല്‍ അഭിഭാഷകന്‍ അഫ്‌സല്‍ ഖാന്‍ ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME, NDPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY