SignIn
Kerala Kaumudi Online
Thursday, 23 July 2026 3.16 AM IST

പെ​ൺ​കു​ട്ടി​ക​ളു​ടെ​ ​ചി​ത്രം​ ​മോ​ർ​ഫ് ​ചെ​യ്‌​ത​ ​കേ​സി​ലെ പ്രതിയെ സംരക്ഷിക്കുന്നു,​  മെഡിക്കൽ കോളേജ്   ​സ്‌​റ്റേ​ഷ​ൻ​ ​ഉ​പ​രോ​ധി​ച്ച് ​വി​ദ്യാ​ർ​ത്ഥികൾ 

medical-college-
സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് എം.ബി.ബി.എസ് വിദ്യാർത്ഥികൾ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചപ്പോൾ

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ഹ​പാ​ഠി​ക​ളാ​യ​ ​പെ​ൺ​കു​ട്ടി​ക​ളു​ടെ​ ​ചി​ത്രം​ ​മോ​ർ​ഫ് ​ചെ​യ്ത് ​അ​ശ്ലീ​ല​ ​കു​റി​പ്പു​ക​ളോ​ടെ​ ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​പ്ര​ച​രി​പ്പി​ച്ച​ ​സം​ഭ​വ​ത്തി​ൽ​ ​എം.​ബി.​ബി.​എ​സ് ​വി​ദ്യാ​ർ​ത്ഥി​യാ​യ​ ​പ്ര​തി​ക്ക് ​ജാ​മ്യം​ ​കി​ട്ടാ​ൻ​ ​കാ​ര​ണം​ ​പൊ​ലീ​സി​ന്റെ​ ​അ​നാ​സ്ഥ​യെ​ന്ന് ​ആ​ക്ഷേ​പം.​ ​പൊ​ലീ​സ് ​പ്ര​തി​യെ​ ​സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്നാ​ണ് ​ആ​രോ​പി​ച്ച് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​പൊ​ലീ​സ് ​സ്‌​റ്റേ​ഷ​ൻ​ ​ഉ​പ​രോ​ധി​ച്ചു.


ഇ​ന്ന​ലെ​ ​രാ​ത്രി​ 11.30​ഓ​ടെ​യാ​ണ് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​സ്‌​റ്റേ​ഷ​ന് ​മു​ന്നി​ൽ​ ​പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി​യ​ത്.​ ​ഒ​രു​ ​പെ​ൺ​കു​ട്ടി​ ​ന​ൽ​കി​യ​ ​പ​രാ​തി​യി​ലാ​ണ് ​ചൊ​വ്വാ​ഴ്ച​ ​വ​യ​നാ​ട് ​സ്വ​ദേ​ശി​ ​മൂ​ന്നാം​ ​വ​ർ​ഷ​ ​എം.​ബി.​ബി.​എ​സ് ​വി​ദ്യാ​ർ​ത്ഥി​യു​മാ​യ​ ​എബേ​ൽ​ ​അ​ഗ​സ്റ്റി​നെ​ ​അ​റ​സ്റ്റു​ചെ​യ്ത​ത്.​ ​ഫോ​ണി​ൽ​ ​ഇ​യാ​ൾ​ ​പെ​ൺ​കു​ട്ടി​ക​ളു​ടെ​ ​ചി​ത്രം​ ​പ​ക​ർ​ത്തി​ ​പ്ര​ച​രി​പ്പി​ക്കു​ന്ന​ത് ​പ​തി​വാ​യ​തോ​ടെ​യാ​ണ് ​പ​രാ​തി​ ​ന​ൽ​കി​യ​ത്.​ 13​ ​സീ​നി​യ​ർ​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​ചി​ത്ര​ങ്ങ​ളാ​ണ് ​പ്ര​ച​രി​പ്പി​ച്ച​ത്.


പെ​ൺ​കു​ട്ടി​ക​ളു​ടെ​ ​ഇ​ൻ​സ്റ്റ​ഗ്രാം​ ​സ്റ്റോ​റി​ക​ളി​ൽ​ ​നി​ന്ന് ​എ​ടു​ത്ത​ ​ഫോ​ട്ടോ​ക​ളാ​ണ് ​മോ​ർ​ഫ് ​ചെ​യ്ത് ​പ്ര​ച​രി​പ്പി​ച്ച​തെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.​ ​ചൊ​വ്വാ​ഴ്ച​ ​ആ​ദ്യം​ ​പ​രാ​തി​യു​മാ​യി​ ​ര​ണ്ട് ​പെ​ൺ​കു​ട്ടി​ക​ളാ​ണ് ​എ​ത്തി​യ​ത്.​ ​ഇ​തി​ൽ​ ​ഒ​രു​ ​പ​രാ​തി​യി​ൽ​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്തു.​ ​ഇ​യാ​ളെ​ ​അ​റ​സ്റ്റ് ​ചെ​യ്ത് ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യെ​ങ്കി​ലും​ ​ജാ​മ്യ​ത്തി​ൽ​ ​വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു.​ ​ജാ​മ്യം​ ​ല​ഭി​ച്ചെ​ന്ന് ​അ​റി​ഞ്ഞ​തോ​ടെ​ ​ഏ​ഴ് ​പെ​ൺ​കു​ട്ടി​ക​ൾ​ ​പ​രാ​തി​യു​മാ​യി​ ​ഇ​ന്ന​ലെ​ ​സ്‌​റ്റേ​ഷ​നി​ലെ​ത്തു​ക​യാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​പൊ​ലീ​സ് ​എ​ഫ്.​ഐ.​ആ​ർ​ ​ഇ​ടാ​നോ​ ​കു​ട്ടി​ക​ളു​ടെ​ ​മൊ​ഴി​യെ​ടു​ക്കാ​നോ​ ​കൂ​ട്ടാ​ക്കി​യി​ല്ലെ​ന്നാ​ണ് ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​ആ​രോ​പ​ണം.​ ​നി​സാ​ര​ ​വ​കു​പ്പു​ക​ൾ​ ​ചേ​ർ​ത്ത് ​കേ​സ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​താ​ണ് ​ജാ​മ്യം​ ​ല​ഭി​ക്കാ​ൻ​ ​ഇ​ട​യാ​ക്കി​യ​തെ​ന്ന് ​ഇ​വ​ർ​ ​ആ​രോ​പി​ച്ചു.


പ​രാ​തി​ക​ൾ​ക്ക് ​ഒ​രേ​ ​സ്വ​ഭാ​വ​മാ​ണെ​ന്നും​ ​വ്യ​ത്യ​സ്ത​ ​എ​ഫ്.​ഐ.​ആ​ർ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാ​ൻ​ ​ക​ഴി​യി​ല്ലെ​ന്നു​മാ​യി​രു​ന്നു​ ​പൊ​ലീ​സ് ​നി​ല​പാ​ട്.​ ​ഒ​റ്റ​ ​കു​റ്റ​കൃ​ത്യ​മാ​യ​തി​നാ​ൽ​ ​ഒ​രു​ ​എ​ഫ്.​ഐ.​ആ​റി​ൽ​ ​അ​ന്വേ​ഷ​ണം​ ​തു​ട​രാ​മെ​ന്നും​ ​മ​റ്റ് ​പ​രാ​തി​ക​ൾ​ ​കൂ​ടി​ ​ഇ​തോ​ടൊ​പ്പം​ ​ഉ​ൾ​പ്പെ​ടു​ത്താ​മെ​ന്നും​ ​അ​റി​യി​ച്ച​ ​പൊ​ലീ​സ് ​ഇ​വ​രെ​ ​മ​ട​ക്കി​ ​അ​യ​ച്ചു.​ ​ഇ​തു​കൂ​ടാ​തെ​ ​പെ​ൺ​കു​ട്ടി​ക​ളെ​ ​പ​രി​ഹ​സി​ക്കു​ക​യും​ ​അ​വ​രു​ടെ​ ​ഫോ​ട്ടോ​ ​എ​ടു​ത്തെ​ന്നും​ ​ആ​രോ​പ​ണ​മു​ണ്ട്.


ഏ​ഴ് ​പ​രാ​തി​ക​ളി​ലും​ ​വ്യ​ത്യ​സ്ത​ ​എ​ഫ്.​ഐ.​ആ​ർ​ ​ഇ​ട്ട് ​കേ​സെ​ടു​ക്ക​ണ​മെ​ന്നാ​യി​രു​ന്നു​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​ആ​വ​ശ്യം.​ ​തു​ട​ർ​ന്ന് ​രാ​ത്രി​യോ​ടെ​ ​പ​രാ​തി​ക്കാ​രും​ ​എ​സ്.​എ​ഫ്.​ഐ​ ​പ്ര​വ​ർ​ത്ത​ക​രും​ ​സ്‌​റ്റേ​ഷ​നി​ലെ​ത്തു​ക​യാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​രാ​ത്രി​യാ​യ​തി​നാ​ൽ​ ​പ​രാ​തി​ ​സ്വീ​ക​രി​ക്കാ​നും​ ​എ​ഫ്.​ഐ.​ആ​ർ​ ​ഇ​ടാ​നു​മാ​കി​ല്ലെ​ന്ന​ ​നി​ല​പാ​ട് ​പൊ​ലീ​സ് ​തു​ട​ർ​ന്ന​തോ​ടെ​ ​ക്ഷു​ഭി​ത​രാ​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​മു​ദ്രാ​വാ​ക്യം​ ​വി​ളി​യു​മാ​യി​ ​സ്‌​റ്റേ​ഷ​ൻ​ ​വ​ള​ഞ്ഞു.


പ്ര​തി​ഷേ​ധി​ക്കു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​ദൃ​ശ്യം​ ​പൊ​ലീ​സ് ​പ​ക​ർ​ത്തി​യ​തോ​ടെ​ ​പൊ​ലീ​സും​ ​വി​ദ്യാ​ർ​ത്ഥി​ക​ളും​ ​ത​മ്മി​ൽ​ ​വാ​ക്കേ​റ്റ​മു​ണ്ടാ​യി.​ ​ക​ർ​ശ​ന​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്നും​ ​പ്ര​തി​ക്കെ​തി​രെ​ ​കൂ​ടു​ത​ൽ​ ​വ​കു​പ്പു​ക​ൾ​ ​ചു​മ​ത്തി​ ​കേ​സെ​ടു​ക്ക​ണ​മെ​ന്നും​ ​വി​ദ്യാ​ർ​ത്ഥി​ ​സം​ഘ​ട​ന​ക​ൾ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ഒ​ടു​വി​ൽ​ ​എ​ല്ലാ​ ​പ​രാ​തി​ക​ളി​ലും​ ​വ്യ​ത്യ​സ്ത​ ​എ​ഫ്.​ഐ.​ആ​ർ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാ​മെ​ന്ന് ​പൊ​ലീ​സ് ​സ​മ്മ​തി​ച്ച​തി​നെ​ ​തു​ട​ർ​ന്ന് 12.45​ഓ​ടെ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​പ്ര​തി​ഷേ​ധം​ ​അ​വ​സാ​നി​പ്പി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MEDICAL COLLEGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY