SignIn
Kerala Kaumudi Online
Wednesday, 22 July 2026 5.12 PM IST

അന്ന് വീരപ്പന്റെ സംഘത്തിൽ, ഇന്ന് സ്വന്തം 'ബിസിനസ്'; പക്ഷേ ഉപ്പുമാവ് ബാലൻ ഇത്തവണ കുടുങ്ങി

balan
ഉപ്പുമാവ് ബാലൻ, എക്‌സൈസ് സംഘം

കൽപ്പറ്റ: വയനാട് സുൽത്താൻ ബത്തേരിയിൽ അനധികൃതമായി മദ്യവിൽപ്പന നടത്തിയയാൾ എക്‌സൈസ് പിടിയിൽ. കല്ലൂർ സ്വദേശി ബാലൻ (ഉപ്പുമാവ് ബാലൻ) ആണ് പിടിയിലായത്. പണം നൽകി ആളെവിട്ട് മദ്യം വാങ്ങിയശേഷം അത് വീട്ടിൽ സൂക്ഷിച്ച് ഉയർന്ന വിലയ്‌ക്ക് വിൽപ്പന നടത്തുകയായിരുന്നു ഇയാൾ. ആദിവാസി ഉന്നതികൾ ലക്ഷ്യമിട്ടായിരുന്നു ബാലന്റെ കച്ചവടം.

ധാരാളം പരാതികൾ എത്തിയതോടെയാണ് സുൽത്താൻ ബത്തേരി എക്‌സൈസ് റേഞ്ച് സംഘം ഉപ്പുമാവ് ബാലനെ പിടികൂടിയത്. മുമ്പും അബ്‌കാരി കേസുകളിൽ പ്രതിയായിരുന്നു ഇയാൾ. 12 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യമാണ് ബാലന്റെ വീട്ടിൽ നിന്നും പിടിച്ചെടുത്തത്. പണ്ട് വീരപ്പന്റെ സംഘത്തിൽ ചന്ദനത്തടി ചുമക്കുന്ന ആളായിരുന്നു ബാലൻ. അന്ന് സ്ഥിരമായി ഉപ്പുമാവ് മാത്രം കഴിച്ചിരുന്നതിനാലാണ് ഇയാൾക്ക് ഉപ്പുമാവ് ബാലനെന്ന് പേരുവന്നത്.

English Summary

An individual identified as Balan, also known as "Uppumavu Balan," was arrested by the Excise team in Sulthan Bathery, Wayanad, for illegal liquor sales. He allegedly purchased alcohol through agents and resold it at inflated prices, targeting tribal communities. Authorities seized 12 liters of Indian-made foreign liquor from his residence. Balan reportedly has a history of previous abkari cases.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EXCISE ARREST, ILLEGAL LIQUOR BUSINESS, VEERAPPAN GANG MEMBER, VEERAPPAN SANGHAM EXCISE RAID, VEERAPPAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY