വാഷിംഗ്ടൺ: ആശുപത്രിയിലെ ജീവനക്കാരുടെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ചതിന് ഇന്ത്യൻ വംശജനായ ഡോക്ടർ അദ്വൈത് ദേശ്മുഖ് കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി. ഇയാൾക്ക് ആറ് മാസത്തെ തടവുശിക്ഷ വിധിച്ചു. ഇതോടൊപ്പം ഇയാളുടെ പ്രോബേഷൻ കാലയളവ് മൂന്ന് വർഷത്തേക്ക് നീട്ടിയതായും കോടതി വിധിയിൽ വ്യക്തമാക്കുന്നു. ഇയാൾ ലൈംഗിക കുറ്റവാളിയാണെന്ന് കണ്ടെത്തിയ കോടതി മാനസികാരോഗ്യ ചികിത്സയടക്കം തേടണമെന്നും ശിക്ഷാ നിബന്ധനകളിൽ വ്യക്തമാക്കുന്നു.
ഒഹായോയിലെ പ്രോമെഡിക്ക ടൊലെഡോ ആശുപത്രിയിലെ എല്ലാവർക്കും ഉപയോഗിക്കാൻ കഴിയുന്ന ശുചിമുറിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഈ മൊബൈൽ ഫോൺ നീക്കം ചെയ്യാൻ ശ്രമിച്ചപ്പോൾ ഇത് തന്റേതാണെന്ന് അവകാശപ്പെട്ട് അദൈ്വത് അത് വാങ്ങിക്കുകയായിരുന്നു. സംശയം തോന്നിയ ജീവനക്കാർ പരാതി നൽകിയതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്.
പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പൊലീസ് 80ഓളം നഗ്നചിത്രങ്ങൾ കണ്ടെത്തി. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിൽ ഈ ചിത്രങങൾ 2025 ഫെബ്രുവരി, മേസ് മാസങ്ങൾ പകർത്തിയതാണെന്ന് കണ്ടെത്തി. ചിത്രങ്ങളിൽ കാണുന്ന യുവതികളുമായി സംസാരിച്ചപ്പോൾ, തങ്ങളുടെ സമ്മതത്തോടെയല്ല പകർത്തിയതെന്ന് കണ്ടെത്തി. 2018 മുതൽ സമാനമായ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടാകാമെന്ന സൂചനകൾ ഉള്ളതിനാൽ, കൂടുതൽ ചിത്രങ്ങളും ഇരകളും ഉണ്ടാകാമെന്ന് പൊലീസ് കരുതുന്നു.
കുറ്റകൃത്യം കണ്ടെത്തിയ സമയത്ത്, ടൊളെഡോ സർവകലാശാലയിൽ മൂന്നാം വർഷ മെഡിക്കൽ റെസിഡന്റ് ആയിരുന്നു ദേശ്മുഖ്. എൻഡോയൂറോളജിയിലും യൂറോളജിക് ഓങ്കോളജിയിലും വിദഗ്ധ പരിശീലനം നേടുകയായിരുന്നു. എന്നാൽ ശുചിമുറിയിൽ ഇയാളുടെ മൊബൈൽ ഫോൺ കണ്ടെത്തിയതിനെത്തുടർന്ന് ടൊലെഡോ സർവകലാശാല അദ്ദേഹത്തെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കുകയും, ആഭ്യന്തര അന്വേഷണത്തിനൊടുവിൽ അദ്ദേഹത്തിന്റെ റെസിഡൻസി നിയമനം പുതുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തു. കോടതി വിചാരണയ്ക്ക് മുമ്പ് അദൈ്വത് ഇരകളോട് മാപ്പ് അപേക്ഷിച്ചിരുന്നു.
Indian-origin doctor Advait Deshmukh was found guilty of secretly filming staff in a hospital restroom in Ohio, USA. He was sentenced to six months in prison and three years of probation, also classified as a sexual offender. Police discovered 80 nude images following the discovery of a hidden mobile phone, prompting a wider investigation. He was a medical resident at the time.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |