SignIn
Kerala Kaumudi Online
Sunday, 30 August 2026 7.44 PM IST

ഹൈസ്‌കൂൾ വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധം; അദ്ധ്യാപികയ്ക്ക് ഏഴ് വർഷം തടവുശിക്ഷ

READ ENGLISH VERSION

-heather-mashburn-smith
ഹെതർ മാഷ്‌ബേൺ സ്മിത്ത്

ഫ്‌ളോറിഡ: 17കാരനായ വിദ്യാർത്ഥിയുമായി സ്‌കൂൾ മൈതാനത്ത് ലൈംഗിക ബന്ധത്തിലേർപ്പെട്ട കേസിൽ അദ്ധ്യാപികയ്ക്ക് ഏഴ് വർഷം തടവ് ശിക്ഷ. അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് കേസിനാസ്പദമായ സംഭവം. 37കാരിയായ ഹെതർ മാഷ്‌ബേൺ സ്മിത്തിനാണ് കോടതി ഏഴ് വർഷം തടവും 15 വർഷം നല്ല നടപ്പിനും ശിക്ഷ വിധിച്ചത്.

കുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്ന കുറ്റം അദ്ധ്യാപിക സമ്മതിച്ചതിനെ തുടർന്നാണ് ശിക്ഷ. പോർട്ട് ഷാർലറ്റ് ഹൈസ്‌കൂളിലെ അദ്ധ്യാപികയായിരുന്ന മാഷ്‌ബേൺ സ്മിത്ത് ഏപ്രിൽ മാസത്തിൽ രണ്ട് തവണ 17കാരനായ വിദ്യാർത്ഥിയുമായി സ്‌കൂൾ മൈതാനത്ത് ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്നാണ് അധികൃതരുടെ ആരോപണം. ഏപ്രിൽ 29നാണ് അദ്ധ്യാപിക അറസ്റ്റിലായത്. അറസ്റ്റിന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. മാഷ്‌ബേൺ സ്മിത്തിനെ സ്‌കൂളിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്‌തു. നേരത്തെ ജയിലിൽ കഴിഞ്ഞ 118 ദിവസത്തെ കാലാവധി ശിക്ഷയിൽ കണക്കാക്കാനും കോടതി ഉത്തരവിട്ടു.


അമേരിക്കയിൽ അദ്ധ്യാപകർ വിദ്യാർത്ഥികളുമായി നിയമവിരുദ്ധമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സംഭവങ്ങൾ വർദ്ധിച്ചുവരികയാണ്. 2014 മുതൽ 2019 വരെ വിദ്യാർത്ഥികളെ അദ്ധ്യാപകർ ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട 500ലേറെ കേസുകൾ റിപ്പോർട്ട് ചെയ്തതായാണ് കണക്കുകൾ. നിരവധി വിദ്യാർത്ഥികളാണ് അദ്ധ്യാപകരിൽനിന്നുള്ള ലൈംഗിക ചൂഷണത്തിന് ഇരയാകുന്നത്. 2023ൽ മാത്രം കുട്ടികളുമായി ബന്ധപ്പെട്ട ലൈംഗിക കുറ്റകൃത്യങ്ങളിൽ 350ഓളം അദ്ധ്യാപകർ അറസ്റ്റിലായിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ മാസം അമേരിക്കയിൽ 25കാരിയായ മറ്റൊരു അദ്ധ്യാപികയ്‌ക്കെതിരെയും കൗമാരക്കാരനുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്ന ആരോപണത്തിൽ കുറ്റം ചുമത്തിയിരുന്നു. വാഷിംഗ്ടണിലെ സെന്റ് ജോൺ എലിമെന്ററി സ്‌കൂളിൽ ഒന്നാം ക്ലാസ് അദ്ധ്യാപികയായി ജോലിയിൽ പ്രവേശിച്ചതിന് പിന്നാലെ സമീപത്തെ സ്‌കൂളിലെ വിദ്യാർത്ഥിയുമായി ബന്ധത്തിലേർപ്പെട്ടെന്നാണ് ആരോപണം.

വിദ്യാർത്ഥിയുടെ ഹൈസ്‌കൂളിൽ അസിസ്റ്റന്റ് ട്രാക്ക് കോച്ചായി ജോലി ചെയ്തിരുന്ന അദ്ധ്യാപികയുടെ ഭർത്താവാണ് സംഭവം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് അദ്ദേഹത്തിന്റെ മൊബൈൽ ഫോണിൽനിന്ന് ലഭിച്ച സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ടുകളും അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയിരുന്നു.

English Summary

A 37-year-old Florida high school teacher, Heather Mashburn-Smith, has been sentenced to seven years in prison followed by 15 years of probation after pleading guilty to having sexual relations with a 17-year-old student on school grounds. She was arrested in April and later admitted to the allegations during police questioning.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SEXUAL ASSAULT, FLORIDA, AMERICA NEWS, CASEDAIRY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY