
സിംഗപ്പൂരിൽ 65കാരന്റെ ഉടമസ്ഥതയിൽ ആരംഭിച്ച മസാജ് പാർലറിന് ചുരുങ്ങിയ കാലം കൊണ്ട് ഉണ്ടായത് വൻ വളർച്ച. സ്ഥാപനത്തിന്റെ വളർച്ചയുടെ രഹസ്യം ഒടുവിൽ അധികൃതർ നടത്തിയ പരിശോധനയിലാണ് ചുരുളഴിഞ്ഞത്.
സിംഗപ്പൂരിലെ പ്രശസ്തമായ ഓർച്ചാർഡ് ടവറിലായിരുന്നു ഫ്രാഗ്രൻസ് ബ്യൂട്ടി സലൂൺ എന്ന പേരിൽ മസാജ് പാർലർ പ്രവർത്തിച്ചിരുന്നത്. 2022ൽ ആരംഭിച്ച പാർലറിന്റെ നടത്തിപ്പ് ഉടമയായ ലെങ് കെങ് ചിയാങ് പിന്നീട് ഭാര്യയെ ഏൽപ്പിച്ചു. ഇതോടെ പാർലറിൽ നിന്ന് കൂടുതൽ പണം സമ്പാദിക്കാൻ ഭാര്യ വാങ് അമേയ് മസാജിനൊപ്പം ലൈംഗിക സേവനങ്ങളും തുടങ്ങി. ഇതോടെയാണ് ബിസിനസ് കുതിച്ചുയർന്നത്. എന്നാൽ എൻഫോഴ്‌സ്മെന്റ് അധികൃതർ പാർലറിനെ നിരീക്ഷിച്ചു വരികയായിരുന്നു.
തുടർന്ന് ഉദ്യോഗസ്ഥരിലൊരാൾ ഇടപാടുകാരനെന്ന വ്യാജേന പാർലറിലെത്തി. ഉടമയുടെ ഭാര്യ ഉദ്യോഗസ്ഥനോട് ലൈംഗിക സേവനം ആവശ്യമുണ്ടോ എന്ന് അന്വേഷിച്ചതോടെയാണ് സ്ഥാപനത്തിൽ നടന്നിരുന്ന കാര്യങ്ങൾ പുറത്തറിഞ്ഞത്. ലൈസൻസില്ലാതെ മസാജ് പാർലർ നടത്തിയതിന് ഉടമയായ ലെങിന് 7000 സംഗപ്പൂർ ഡോളർ പിഴ ചുമത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |