
മോസ്കോ: റഷ്യയിൽ നിന്ന് ഡീസലുമായി യു.എസിലെ ന്യൂയോർക്കിലേക്ക് കപ്പൽ പുറപ്പെട്ടു. റഷ്യയിൽ നിന്ന് കോടിക്കണക്കിന് ടൺ ഡീസൽ ഇറക്കുമതി ചെയ്യുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പിന്നാലെയാണ് നീക്കം. ഡീസൽ വില കുതിച്ചുയരുന്നത് തടയാനെന്ന് വാദിക്കുന്ന ട്രംപ്, റഷ്യൻ ഡീസൽ കയറ്റുമതിക്ക് മേലുള്ള യു.എസ് ഉപരോധങ്ങൾ 2027 ഏപ്രിൽ വരെ നീക്കുകയും ചെയ്തിരുന്നു. മാൾട്ട പതാക വഹിക്കുന്ന കപ്പലിൽ 3 ലക്ഷത്തോളം ബാരൽ ഡീസലാണുള്ളത്. വ്യാഴാഴ്ച അർദ്ധരാത്രി പ്രിമോർസ്കിലെ റഷ്യൻ എണ്ണ ടെർമിനലിൽ നിന്നാണ് കപ്പൽ പുറപ്പെട്ടത്. നവംബർ 7 ഓടെ യു.എസിന്റെ കിഴക്കൻ തീരത്ത് എത്തുമെന്ന് കരുതുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |