SignIn
Kerala Kaumudi Online
Saturday, 24 October 2026 8.15 AM IST

ദക്ഷിണാഫ്രിക്കയിൽ വിദേശിയെ ജനക്കൂട്ടം മർദ്ദിച്ചുകൊന്നു

d

കേപ് ടൗൺ: ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ വിദേശിയായ യുവാവിനെ ജനക്കൂട്ടം മർദ്ദിച്ചുകൊന്നു. വ്യാഴാഴ്ച നഗരമദ്ധ്യത്തിൽ നടന്ന കുടിയേറ്റ വിരുദ്ധ പ്രതിഷേധ പ്രകടനത്തിനിടെയായിരുന്നു സംഭവം. ഏകദേശം അമ്പതോളം പേർ ചേർന്നാണ് യുവാവിനെ ആക്രമിച്ചത്. പ്രതിഷേധം കടന്നുപോകുമ്പോൾ റോഡരികിൽ നിൽക്കുകയായിരുന്നു യുവാവ്. ഇതിനിടെ പ്രതിഷേധക്കാരായ രണ്ടുപേർ യുവാവിന്റെ അടുത്തെത്തി. പിന്നാലെ മറ്റുള്ളവരും ഇവിടേക്ക് എത്തി യുവാവിനെ ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ യുവാവ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. യുവാവിന്റെ പേരോ, ഏതു രാജ്യക്കാരനാണെന്നോ പൊലീസ് പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിന്റെ കാരണവും വ്യക്തമല്ല. പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360