SignIn
Kerala Kaumudi Online
Thursday, 24 September 2026 1.33 PM IST

കറാച്ചിയിൽ യുവാവ്​ സഹോദരിയെ വെടിവച്ച്​ കൊന്നു

gun

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ കറാച്ചിയിൽ ദുരഭിമാനക്കൊല. ഹസമിൻ ഖമർ എന്നയാളാണ്​ അയൽക്കാരനുമായി നിരന്തരം സംസാരിച്ചതിന് സഹോദരിയെ വെടിവച്ചുകൊന്നത്. തലയ്ക്ക് വെടിയേറ്റ​ പെൺകുട്ടിയെ ജിന്ന പോസ്​റ്റ്​ ഗ്രാജുവേറ്റ്​ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയെ പൊലീസ്​ പിടികൂടി. ആക്രമണത്തിന്​ ഉപയോഗിച്ച തോക്കും കണ്ടുകെട്ടിയിട്ടുണ്ട്​. ദുരഭിമാന കൊലയാണെന്ന കാര്യം യുവാവ്​ സമ്മതിച്ചിട്ടുണ്ടെന്ന്​ സീനിയർ പൊലീസ്​ സൂപ്രണ്ട്​ നസീർ അറിയിച്ചതായി പാക്​ മാദ്ധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY