ഹരാരെ: ഇറാനെ ഉന്മൂലനം ചെയ്യണമെന്ന് ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭയിൽ പ്രസംഗിച്ച ട്രംപിന് ഇന്ത്യൻ ചലച്ചിത്രത്തിന്റെ വീഡിയോ പങ്കുവച്ച് മറുപടിയുമായി ഇറാൻ. സിംബാബ്‌വെയിലെ ഇറാൻ എംബസിയാണ് തെലുങ്ക് ചിത്രത്തിലെ മാസ് സീൻ പങ്കുവച്ച് പരിഹസിച്ചത്. തെലുങ്ക് സൂപ്പർതാരം നന്ദമൂരി ബാലകൃഷ്‌ണ എന്ന ബാലയ്യയുടെ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ ഹിന്ദി മൊഴിമാറ്റ സീനാണ് സിംബാബ്‌വെയിലെ ഇറാൻ എംബസി പങ്കുവച്ചത്.
'ഇറാനെ പൂർണമായും തകർക്കുന്നതിനെക്കുറിച്ച് ട്രംപ് പറയുന്നു. പക്ഷെ ഇറാൻ പ്രതിരോധശേഷിയില്ലാത്ത ഒരു രാജ്യമല്ലെന്ന് അദ്ദേഹത്തിനറിയാം. അവർ അടുത്തിടെയായി ഹോളിവുഡ് ചിത്രങ്ങൾക്ക് പകരം ബോളിവുഡ് ചിത്രങ്ങളാണ് കാണുന്നതെന്ന് ഞങ്ങൾക്കറിയാം. അത് ഞങ്ങളറിയിച്ചിട്ടുണ്ട്.' എന്നാണ് എംബസി എക്‌സിൽ പങ്കുവച്ച പോസ്റ്റിലുള്ളത്.
വലിയ ആയുധങ്ങളുമായി എത്തിയ ഒരുകൂട്ടം വില്ലന്മാരെ ബാലയ്യ നേരിടുന്ന രംഗമാണ് എംബസി പങ്കുവച്ചത്. ഇത് ശരിക്കും തെലുങ്ക് ചിത്രത്തിലെ രംഗമാണെന്ന് ഇതിനിടെ ചിലർ എംബസിയെ അറിയിച്ചിട്ടുണ്ട്.
ഇതിനിടെ ഇറാനെതിരെ പുതിയ പടയൊരുക്കത്തിന് തിരികൊളുത്തിയിരിക്കുകയാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴിയെ (ഐ.എം.ഇ.സി) ശക്തമായി പിന്തുണയ്ക്കുമെന്ന് അറിയിച്ചു.
ഐക്യരാഷ്ട്ര സഭയുടെ (യു.എൻ) ജനറൽ അസംബ്ലിയോട് അനുബന്ധിച്ച് നടന്ന ജി.സി.സി (ഗൾഫ് സഹകരണ കൗൺസിൽ) യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇടനാഴി വന്നാൽ, ഇറാൻ സൃഷ്ടിക്കുന്ന തടസങ്ങൾ നീക്കി ഊർജ്ജകൈമാറ്റം നടത്താനാകും.
ഹോർമുസിലെ സുരക്ഷാ പ്രതിസന്ധി ശക്തമായ സാഹചര്യത്തിലാണ് ഈ നീക്കം. എന്നാൽ പശ്ചിമേഷ്യയിലെ സംഘർഷം, പ്രാദേശിക സുരക്ഷാ പ്രശ്നങ്ങൾ, രാജ്യങ്ങൾ തമ്മിലുള്ള ഏകോപനം തുടങ്ങിയ കാരണങ്ങളാൽ ഐ.എം.ഇ.സി ഇപ്പോഴും പൂർണമായും നടപ്പാക്കപ്പെട്ടിട്ടില്ല. ചില അടിസ്ഥാനസൗകര്യ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.
ran’s embassy in Zimbabwe posted a mass-action scene from the Hindi-dubbed version of Telugu superstar Nandamuri Balakrishna’s Bhagavanth Kesari, seemingly mocking Trump’s remarks.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |