SignIn
Kerala Kaumudi Online
Thursday, 24 September 2026 3.37 AM IST

പ്രസംഗവേദിയിൽ എർദോഗൻ; അൽ-ഷറിന്റെ 'റീൽസ്' സ്ക്രോൾ വൈറൽ

s

ന്യൂയോർക്ക്: യു.എൻ ജനറൽ അസംബ്ലിയിൽ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ പ്രസംഗിക്കുന്നതിനിടെ സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ-ഷറാ ഫോണിൽ സ്ക്രോൾ ചെയ്യുന്ന ദൃശ്യങ്ങൾ വൈറലായി. അൽ-ഷറാ റീൽസ് കാണുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ വീഡിയോയിൽ അദ്ദേഹം എന്താണ് കാണുന്നതെന്നോ ആരുമായാണ് ആശയവിനിമയം നടത്തുന്നതെന്നോ സ്ഥിരീകരിച്ചിട്ടില്ല.
ഗൗരവമേറിയ നയതന്ത്ര വേദിയിലെ ഈ ‘സ്ക്രോൾ’ നിമിഷം സമൂഹമാദ്ധ്യമങ്ങളിൽ നർമ്മപ്രതികരണങ്ങൾക്കും വഴിവച്ചു.
അതേസമയം, പിന്നീട് പശ്ചിമേഷ്യൻ വിഷയത്തിൽ പ്രതികരിച്ച അൽ-ഷറാ, സിറിയൻ പ്രദേശത്തെ ഇസ്രയേലിന്റെ സുരക്ഷാ മേഖലയിൽ നിന്നുള്ള പിന്മാറ്റം ചർച്ചകൾക്ക് ആദ്യപടിയാണെന്ന് പറഞ്ഞു. ഗോലാൻ കുന്നുകൾ സിറിയൻ പ്രദേശമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360