
ന്യൂഡൽഹി: റഷ്യയിൽ നിന്ന് എണ്ണവാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്‌ക്ക് 100 ശതമാനം തീരുവ ചുമത്താനുള്ള തീരുമാനം ഇരു രാജ്യങ്ങൾക്കിടയിലെ ഉഭയകക്ഷി ബന്ധത്തെ ബാധിച്ചേക്കാമെന്ന് യു.എസിനെ നേരിട്ട് അറിയിച്ച് ഇന്ത്യ.
ഉദ്യോഗസ്ഥ തലത്തിൽ നടന്ന ചർച്ചകളിൽ ഇക്കാര്യം വ്യക്തമാക്കിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതുസംബന്ധിച്ച കൂടുതൽ ചർച്ചകൾ നടന്നിട്ടില്ലെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യയുടെ ദേശീയ താത്‌പര്യം പരിഗണിച്ചാണ്. അതിൽ നിന്ന് പിൻവാങ്ങുന്നത് ഈർജ്ജ വിപണിയെ ബാധിച്ചേക്കാമെന്നും അറിയിച്ചു.
ഭീകരതയ്ക്കെതിരെ
നടപടിയെടുക്കണം
നേപ്പാൾ ഭൂകമ്പത്തിൽ കാണാതായ 275 ഇന്ത്യക്കാരെ തിരിച്ചറിയാൻ 3000 ഡി.എൻ.എ സാമ്പിളുകൾ പരിശോധിച്ചു വരികയാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. വിദേശകാര്യ സെക്രട്ടറി കാഠ്‌മണ്ഡുവിൽ നടപടികൾക്ക് നേതൃത്വം നൽകുകയാണെന്നും രൺധീർ അറിയിച്ചു.
അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ പാകിസ്ഥാൻ വിശ്വസനീയമായ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. പ്രസ്താവനകളല്ല, മൂർത്തമായ നടപടികളിലാണ് വേണ്ടതെന്ന് ഭീകരതയെ പരാജയപ്പെടുത്താൻ സായുധ സേന ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്ന പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറിന്റെ പരാമർശത്തിന് മറുപടിയായി രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ കുനാർ, പക്തിക പ്രവിശ്യകളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തെയും ജയ്‌സ്വാൾ ശക്തമായി അപലപിച്ചു, ആക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടു .
റഷ്യ-യുക്രെയിൻ സംഘർഷം സമാധാനപരമായി പരിഹരിക്കാനുള്ള ഇന്ത്യയുടെ നിലപാട് യു.എൻ ഉച്ചകോടിയിൽ പങ്കെടുക്കുന്ന വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ യുക്രെയിൻ വിദേശകാര്യ മന്ത്രിയുമായുള്ള ചർച്ചയിൽ ധരിപ്പിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |