SignIn
Kerala Kaumudi Online
Thursday, 24 September 2026 3.18 AM IST

6,800 ലിറ്റർ ബീൻസ്; ലോക റെക്കാർഡ് തുർക്കിക്ക്

gh

കെൽകിറ്റ്: ഒരൊറ്റ പാത്രത്തിൽ 6,800 ലിറ്ററോളം ബേക്ക്‌ഡ് ബീൻസ് പാകം ചെയ്ത് തുർക്കിയിലെ കെൽകിറ്റ് നഗരം ഗിന്നസ് വേൾഡ് റെക്കാർഡ് സ്വന്തമാക്കി. 1,807 ഗാലൻ ബീൻസ് പാകം ചെയ്തതോടെ ഏകദേശം 15,000 കാൻ ബീൻസിന് തുല്യമായ വിഭവമാണ് തയ്യാറാക്കിയത്.

ആഗസ്റ്റ് 22ന് കെൽകിറ്റ് ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി, ഗുമുഷ്ഹാനെ ഗവർണറേറ്റ്, കെൽകിറ്റ് മുനിസിപ്പാലിറ്റി എന്നിവയുടെ നേതൃത്വത്തിലായിരുന്നു റെക്കാർഡ് ശ്രമം. പ്രദേശത്തിന്റെ തനത് വിഭവമായ ‘കെൽകിറ്റ് ഷേക്കർ ഫസുല്യെസി’ എന്ന ബീൻസാണ് ഉപയോഗിച്ചത്.

കർഷകർ, പാചകവിദഗ്ധർ, എൻജിനിയർമാർ, ഭക്ഷ്യസുരക്ഷാ വിദഗ്ദ്ധർ, സന്നദ്ധപ്രവർത്തകർ തുടങ്ങിയവരുടെ കൂട്ടായ പരിശ്രമമാണ് നേട്ടത്തിന് പിന്നിൽ. മുമ്പ് 1,479.36 ഗാലനായിരുന്നു ഏറ്റവും വലിയ ബേക്ക്‌ഡ് ബീൻസ് പാത്രത്തിന്റെ റെക്കാർഡ്. ഈ നേട്ടം പ്രദേശത്തിന്റെ കാർഷിക പാരമ്പര്യത്തിനും പ്രാദേശിക ഉത്പന്നത്തിനും ലഭിച്ച അന്താരാഷ്ട്ര അംഗീകാരമാണെന്ന് സംഘാടകർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360