SignIn
Kerala Kaumudi Online
Monday, 05 October 2026 8.39 AM IST

അനു സിതാര ചെയ്യില്ലെന്ന് കരുതി മറ്റൊരു നടിക്ക് വച്ച വേഷമായിരുന്നു അത്; പക്ഷേ അവർ പിന്മാറി; വീഡിയോ

ട്വൽത്ത്‌മാനിലെ പതിനൊന്ന് താരങ്ങളും തമ്മിൽ നല്ല ബന്ധമായിരുന്നുവെന്ന് സംവിധായകൻ ജീത്തു ജോസഫ്. സിനിമയിൽ തിളങ്ങി നിൽക്കുന്ന യുവ താരങ്ങളാണെങ്കിലും ആർക്കിടയിലും പരസ്പരം ഈഗോ ഉണ്ടായിട്ടില്ലെന്നും അതുകൊണ്ട് സിനിമ നന്നായി ചെയ്യാൻ കഴിഞ്ഞെന്നും അദ്ദേഹം പറയുന്നു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ നിന്ന്..

'പതിനൊന്ന് പേരുണ്ട്. നല്ല രീതിയിലായിരുന്നു അവരുടെ ബന്ധം. ഇവരുടെ ഇടയിൽ ഈഗോ ഉണ്ടായില്ല. നൈറ്റാണ് കൂടുതലും ഷൂട്ടിംഗ്. പകൽ സമയത്ത് കൂടുതുലും ഗെയിം കളിക്കുക, മീൻ പിടിക്കാൻ പോവുക ഇതൊക്കെയാണ് അവരുടെ പരിപാടി. ഒരാൾ വിചാരിച്ചാൽ മതി മൊത്തം കുളമാക്കാൻ. പക്ഷേ അങ്ങനെയൊരു പ്രശ്‌നമുണ്ടായില്ല. നല്ല വൈബായിരുന്നു.

പതിനൊന്ന് പേരുടെ ലിസ്റ്റിൽ അനു സിതാര ആദ്യമുണ്ടായിരുന്നില്ല. വേറൊരു താരത്തെയായിരുന്നു ഫിക്സ് ചെയ്തത്. സ്ക്രിപ്ട് വായിച്ചപ്പോൾ അവർക്ക് ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞ് പിന്മാറുകയായിരുന്നു. പിന്നെ ആരെന്ന് ചിന്തിച്ചപ്പോഴാണ് അനുസിതാരയെ വിളിച്ചത്. അവർ ഈ വേഷം ചെയ്യില്ലെന്നാണ് ഞാൻ കരുതിയത്.

പക്ഷേ,​ സ്ക്രിപ്ട് വായിച്ചപ്പോൾ എനിക്ക് ഇഷ്ടമായി ചേട്ടാ ഞാൻ ചെയ്യാമെന്ന് പറയുകയായിരുന്നു. വേറൊരു നടനും അത് ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞ് പിന്മാറി. ഫിദയായി ലിയോണയെ തന്നെയാണ് ആദ്യമേ തീരുമാനിച്ചത്. ലിയോണയുടെ ഒരു ആറ്റിറ്റ്യൂഡ് ചിരിയുണ്ട്. ആ ചിരി ഞാൻ മുമ്പേ ശ്രദ്ധിച്ചിട്ടുണ്ട്. അതാണ് എനിക്ക് വേണ്ടതെന്ന് പറഞ്ഞു. ശിവദയും അനുശ്രീയുമൊക്കെ നേരത്തേ ഫിക്സ് ചെയ്തവരാണ്.

സിനിമയുടെ ദൈർഘ്യം കൂടാനുള്ള കാരണം ലാലേട്ടന്റെ എൻട്രിയാണ്. ഒഴിവാക്കാനാണെങ്കിൽ അത് മാത്രേയുള്ളൂ. അപ്പോൾ പിന്നെ ലാലേട്ടന് സ്ക്രീൻ സ്പെയ്സ് ഇല്ലാതെയാകും. ഇവരെ പതിനൊന്ന് പേരെയും കൃത്യമായി കാണിക്കണ്ടേ. അതിന് ലാഗ് വേണം. ഒത്തിരി ലാഗുണ്ടാക്കാതെ പ്രേക്ഷകരെ പിടിച്ചു നിറുത്താൻ കഴിഞ്ഞിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്."

anu-sithara

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INTERVIEW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY