SignIn
Kerala Kaumudi Online
Monday, 27 July 2026 7.38 PM IST

"ചിത്ര ചെയ്യുമ്പോൾ കുഴപ്പമില്ല,​ ഞാൻ പാടുമ്പോഴാണ് ആ ആരോപണം": തുറന്നടിച്ച് കെ.ജി മാർക്കോസ്

തന്റേതായ സംഗീത ശെെലികൊണ്ട് മലയാള പ്രേക്ഷക മനസുകളിൽ ഇടം കണ്ടെത്തിയ ഗായകനാണ് കെ.ജി മാർക്കോസ്. ഭക്തി ഗാനങ്ങളിലൂടെ പ്രശസ്തനായ മാർക്കോസ് 1981ൽ ബാലചന്ദ്രമേനോൻ സം‌വിധാനം ചെയ്ത കേൾക്കാത്ത ശബ്ദം എന്ന ചിത്രത്തിലെ ‌ "കന്നിപ്പൂ മാനം കണ്ണുംനട്ടു ഞാൻ നോക്കിയിരിക്കേ" എന്ന ഹിറ്റുഗാനത്തിലൂടെയാണ്‌ സിനിമയിലേക്ക് പ്രവേശിച്ചത്. നിറക്കൂട്ട് എന്ന സിനിമയിലെ "പൂമാനമേ " എന്നു തുടങ്ങുന്ന ജനപ്രിയ ഗാനവും മാർക്കോസ് പാടിയതാണ്. പിന്നീട് നിരവധി സിനിമയിൽ പാടി. ഇതിനിടെ യേശുദാസിന്റെ ശബ്ദവും ശൈലിയും അനുകരിച്ചുവെന്ന വിവാദങ്ങളും കെ.ജി മാർക്കോസിനെ പിന്തുടർന്നു. ആ കാലത്ത് താൻ ഏറെ മാറ്റി നിറുത്തപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. കൗമുദി ടി.വിക്കു നൽകിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്.

markose

"ഒരുപാട് മാറ്റി നിറുത്തപ്പെട്ടിട്ടുണ്ട്. എന്റെ കാലഘട്ടത്തിൽ എനിക്കെതിരെ ഉപയോഗിച്ചിരുന്ന വലിയ ഫ്രെയിസായിരുന്നു അത്. യേശുദാസിനെ അനുകരിക്കുന്നു എന്നത്. ഞാൻ പിന്നീട് പലപ്പോഴും ചോദിക്കാറുണ്ട് എന്തേ ഈ യേശുദാസിനെ അനുകരിക്കാൻ കൊള്ളൂലെ?​ അനുകരിക്കാൻ കൊള്ളാത്ത വ്യക്തിത്വമാണോ യേശുദാസിന്റെ. സംഗീതത്തിൽ അദ്ദേഹം വലിയൊരു സർവകലാശാലയാണ്. ശബ്ദത്തിന്റെ കാര്യത്തിലും ശബ്ദം കൊടുക്കുന്ന കാര്യത്തിലും ഉച്ചാരണത്തിലും. അദ്ദേഹത്തിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്. ലതാമങ്കേഷ്കർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. പക്ഷേ,​ ലതാജീക്ക് ട്രിബ്യൂട്ട് പോലെ ചിത്ര പാടിയിട്ടുണ്ട്. ഞാൻ പാടുമ്പോൾ അത് യേശുദാസിനെ അനുകരിക്കൽ. അദ്ദേഹത്തിന് വേണ്ടി ആരും ഒരു ട്രിബ്യൂട്ടും ചെയ്തിട്ടില്ല. ഞാൻ ചെയ്തിട്ടുണ്ട്"-മാർക്കോസ് പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MALAYLAM SINGER, K G MARKOSE, SONG, INTERVIEW, YESUDAS, CHITHRA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY