
നീരജ് മാധവ്, അൽത്താഫ് സലിം എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന പ്ലൂട്ടോ എന്ന ചിത്രത്തിലെ രസകരമായ റാപ്പ് സോംഗ് റിലീസ് ചെയ്തു.
'പോണാൽ പോട്ടും പോടാ" എന്നു തുടങ്ങുന്ന ഗാനം ഇതിനകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. നീരജ് മാധവ് തന്നെയാണ് ഗാനത്തിന്റെ വരികൾ എഴുതി സംഗീതം നൽകി ആലപിച്ചത്. ആർസീ ആണ് ഗാനം നിർമ്മിച്ചത്.റിഷ്ദാൻ അബ്ദുൾ റഷീദാണ് ഗാനത്തിന് നൃത്ത സംവിധാനം.ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അന്യഗ്രഹ ജീവിയായാണ് അൽത്താഫ് സലിം എത്തുന്നത്. ആർഷ ബൈജു ആണ് നായിക. അജു വർഗീസും പ്രധാന വേഷത്തിൽ എത്തുന്നു. സുബിൻ ടാർസൻ, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, സഹീർ മുഹമ്മദ്, തുഷാരപിള്ള, വിപിൻ ആറ്റ്ലി തുടങ്ങി വൻ താരനിരയുണ്ട്. ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ രെജുകുമാർ, രശ്മി രെജു എന്നിവർ ചേർന്നാണ് നിർമ്മാണം. രചന: നിയാസ് മുഹമ്മദ്. വിഷ്ണു ശർമ്മ ആണ് ഛായാഗ്രഹണം. വി.എഫ്.എക്സ് രംഗങ്ങളാണ് പ്ളൂട്ടോയുടെ മറ്റൊരു പ്രധാന ഹൈലൈറ്റ്. വിതരണം സെഞ്ച്വറി ഫിലിംസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |