2015ൽ പുറത്തിറങ്ങിയ ഫഹദ് ഫാസിൽ നായകനായ 'അയാൾ ഞാനല്ല' എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ദിവ്യ പിള്ള. നിലവിൽ തമിഴ്, തെലുങ്ക് സിനിമകളിലും താരം നിരവധി ചിത്രങ്ങൾ ചെയ്‌തുകഴിഞ്ഞു. സിനിമാരംഗത്ത് തിളങ്ങുമ്പോഴും നടിയുടെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള ചില പ്രചരണങ്ങൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. ദിവ്യയുടെ വിവാഹം കഴിഞ്ഞെന്നും വിവാഹമോചിതയായെന്നും തുടങ്ങി പ്രണയമുണ്ടെന്ന് പോലുമുള്ള ഓൺലൈൻ വാർത്തകൾ വരുന്നുണ്ട്. ഇപ്പോഴിതാ ഇതേക്കുറിച്ചെല്ലാം ഒരു അഭിമുഖത്തിലൂടെ തുറന്നുപറഞ്ഞിരിക്കുകയാണ് ദിവ്യ.
'മഴയിൽ നനയാത്ത ഇല പോലെയാണ് ഞാനും. ഫേക്ക് ഐഡിയുടെ പിന്നിലിരുന്ന് ആർക്കും എന്തും പറയാം. എന്റെ റിലേഷൻഷിപ്പ് സ്റ്റാറ്റസ് എന്റെ സ്വകാര്യതയല്ലേ. എന്തിനാണ് മറ്റുള്ളവർ അതിലേക്ക് എത്തിനോക്കുന്നത്. ഞാൻ പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും എന്റെ തീരുമാനങ്ങളാണ്. എന്നെ മാത്രം ബാധിക്കുന്ന കാര്യങ്ങൾ. അതിനെക്കുറിച്ച് കൂടുതൽ സംസാരിക്കേണ്ടതുണ്ടെന്ന് പോലും തോന്നുന്നില്ല.
എന്റെ വിവാഹത്തെക്കുറിച്ച് പല കഥകളും പ്രചരിക്കുന്നുണ്ട്. അതിനുള്ള മറുപടി ഇപ്പോൾ പറയാം. ഞങ്ങൾ പ്രണയത്തിലായിരുന്നു. മൂകാംബിക ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹച്ചടങ്ങുകൾ. അദ്ദേഹം വിദേശി ആയതിനാൽ വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞില്ല. അതിന്റെ നടപടികളുമായി മുന്നോട്ട് പോകുന്നതിനിടെ ഞങ്ങൾ തമ്മിൽ ചില അസ്വാരസ്യങ്ങളുണ്ടായി. നല്ല സൗഹൃദം നശിപ്പിക്കേണ്ടല്ലോ എന്ന് കരുതി സ്‌നേഹത്തോടെ പിരിഞ്ഞു. നിയമപരമായി വിവാഹിതരാകാത്ത ഞങ്ങൾ എങ്ങനെയാണ് വിവാഹമോചനം നേടുക? ഇതൊക്കെ നടന്നിട്ട് വർഷങ്ങൾ കഴിഞ്ഞു. അദ്ദേഹം ഇപ്പോൾ മറ്റൊരു വിവാഹം കഴിച്ച് സന്തോഷത്തോടെ ജീവിക്കുന്നു'- ദിവ്യ പറഞ്ഞു.
Actress Divya Pillai addressed social media rumors about her personal life. She clarified an amicable separation from a partner following a ceremonial marriage at Mookambika temple. Due to her partner's foreign nationality, the marriage was never legally registered, meaning no divorce occurred. Pillai stressed her relationship status is a private matter, confirming her former partner is now happily married.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |