SignIn
Kerala Kaumudi Online
Thursday, 22 October 2026 9.29 PM IST

പാതിരാത്രി ഒരു മണിക്ക് മല്ലികേ എന്നൊരു വിളി, പിന്നാലെ 'ഓഹോ നീ ശബ്‌ദം പോലും മറന്ന് പോയല്ലേ' എന്ന ചോദ്യവും;  തന്നെ വിറപ്പിച്ച ഫോൺ കോളിനെക്കുറിച്ച് മല്ലിക സുകുമാരൻ

ജീവിതത്തിൽ താൻ ഏറ്റവുമധികം ഞെട്ടിയ നിമിഷങ്ങളിലൊന്ന് പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് നടി മല്ലിക സുകുമാരൻ. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിലാണ് മല്ലിക മനസ് തുറന്നത്.

'സാധാരണ പത്ത് മണിയാകുമ്പോഴെ താൻ കിടക്കാറുണ്ട്. പതിനൊന്ന് മണിയൊക്കെയാകുമ്പോൾ ഉറങ്ങും. ഒരു ദിവസം രാത്രി ഒരു മണിയോടെ ഇന്ദ്രന്റെ കോൾ. ഒന്നും പറയാതെ കോൾ കട്ടായി. തൊട്ടുപിന്നാലെ മറ്റൊരു നമ്പരിൽ നിന്നും വീണ്ടുമൊരു കോൾ വന്നു. എടുത്തപ്പോൾ മല്ലികേ എന്നൊരു വിളി. ആരാന്ന് ചോദിച്ചപ്പോൾ ഓഹോ നീ ശബ്ദം പോലും മറന്ന് പോയല്ലേ എന്ന് മറുചോദ്യം.

mallika-sukumaran

എനിക്ക് ചെറിയ വിറയല് പോലെ വരുന്നുണ്ട്. സുരാജായിരുന്നു അത്. സുകുമാരേട്ടന്റെ അതേ ശബ്ദം. സത്യം പറയണം നിങ്ങൾ ആരാണ് സംസാരിക്കുന്നത് എന്ന് ചോദിച്ചു. ആദ്യം മര്യാദയ്ക്ക് ചോദിച്ചെങ്കിലും ഒടുവിൽ ആരാണെന്ന് പറഞ്ഞില്ലെങ്കിൽ ഫോൺ കട്ട് ചെയ്യുമെന്ന് പറഞ്ഞു. പെട്ടെന്ന് ഇന്ദ്രജിത്ത് ഫോൺ മേടിച്ച് സുരാജേട്ടനാണെന്ന് അറിയിച്ചു. തന്റെ അന്നത്തെ ഉറക്കവും പോയിക്കിട്ടി' - മല്ലിക സുകുമാരൻ പറഞ്ഞു.

പിന്നീട് സുരാജിനെ കണ്ടപ്പോൾ താൻ അന്ന് ഉള്ളുകൊണ്ട് കിടുങ്ങിയെന്ന് പറഞ്ഞുവെന്നും മല്ലിക വ്യക്തമാക്കി. വിശദമായ അഭിമുഖം കാണാം...

mallika-suraj-

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MALLIKA SUKUMARAN, MALLIKAKKA, SURAJ, MALLIKA SURAJ, INDRAJITH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY