
ദിലീപ് നായകനായ നീക്കത്തിനുശേഷം ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് നായകൻ. നീക്കത്തിന് രചന നിർവഹിച്ച വിബിൻ ബാലചന്ദ്രൻ ആണ് തിരക്കഥ. ചിത്രത്തിന്റെ കാസ്റ്റിംഗ് കാൾ ക്ഷണിച്ചു. വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിക്കുന്ന ചിത്രം സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി സിനിമാസിന്റെ സഹകരണത്തോടെയാണ്. നവംബർ 1ന് പാലക്കാട് , പൊള്ളാച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം ആരംഭിക്കും. അജയ് ഡേവിഡ് കാച്ചപ്പിള്ളി ആണ് ഛായാഗ്രഹണം. ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം ആയിരിക്കും എന്ന് അറിയുന്നു.
അതേസമയം ദിലീപിന്റെ കരിയറിലെ 152-ാമത്തെ ചിത്രമായ നീക്കം റിലീസിന് ഒരുങ്ങുന്നു. പൂർണമായും ഇമോഷണൽ ഡ്രാമ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം ആണ് നീക്കം. അശോകൻ, ബിനു പപ്പു, കലാഭവൻ ഷാജോൺ, സിദ്ദിഖ്, വീണ നന്ദകുമാർ, ബിലാസ് ചന്ദ്രഹാസൻ, സിറാജ്, ശാരി, രമ്യ സുരേഷ്, ദിയ ദീപൻ തുടങ്ങി വൻ താരനിരയുണ്ട്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, സംഗീതം മുജീബ് മജീദ്, എഡിറ്റിംഗ് സൂരജ് ഇ. എസ്, ഉർവ്വശി തിയറ്റേഴ്‌സ്, ബോളിവുഡിലെ പെൻ സ്റ്റുഡിയോസിന് വേണ്ടി ഡോ.ജയന്തിലാൽ ഗാഡ, കാക്ക സ്റ്റോറീസ് പ്രൊഡക്ഷൻസ് എന്നീ ബാനറിൽ സന്ദീപ് സേനൻ, അലക്‌സ് ഇ. കുര്യൻ, ധവാൽ ഗാഡ എന്നിവർ ചേർന്നാണ് നിർമ്മാണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |