SignIn
Kerala Kaumudi Online
Sunday, 11 October 2026 5.49 PM IST

'രജനി സാർ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു'; ജീവിതത്തിലെ ഏറ്റവും  വലിയ  നിമിഷമെന്ന് സുരാജ് വെഞ്ഞാറമൂട്

suraj-venjaramoodu
രജനികാന്ത്, സുരാജ് വെഞ്ഞാറമൂട്

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രം 'ജയിലർ 2' തിയേറ്ററുകളിലെത്താൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ബാക്കി. രജനികാന്തിനൊപ്പം സുരാജ് വെഞ്ഞാറമൂട്, ജാക്കി ഷെറോഫ്, മിഥുൻ ചക്രവർത്തി, ഹൃത്വിക് റോഷൻ, മോഹൻലാൽ, ശിവരാജ്കുമാർ, വിജയ് സേതുപതി, എസ്.ജെ. സൂര്യ, യോഗി ബാബു, വിദ്യ ബാലൻ, മിർണ, പൂർണ, നോറ ഫത്തേഹി തുടങ്ങി വൻ താരനിരയും അണിനിരക്കുന്നുണ്ട്. ഇപ്പോഴിതാ രജനികാന്തിനൊപ്പമുള്ള ചിത്രീകരണ അനുഭവങ്ങൾ സുരാജ് പങ്കുവച്ചത് ശ്രദ്ധനേടുകയാണ്.

'രജനി സ‌ാർ അദ്ദേഹത്തിന്റെ ഷൂട്ട് കഴിഞ്ഞ് മടങ്ങാൻ തയ്യാറെടുക്കുകയായിരുന്നു. എന്നാൽ എന്റെ പ്രകടനം കാണാൻ അദ്ദേഹം അവിടെതന്നെ നിന്നു. സംവിധായകൻ കട്ട് പറഞ്ഞപ്പോൾ ആരോ കയ്യടിക്കുന്നത് കേട്ടു. നോക്കിയപ്പോൾ സാക്ഷാൽ രജനികാന്ത് സാർ ആയിരുന്നു അത്. അദ്ദേഹം എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നതുകണ്ട് സെറ്റിലെ എല്ലാവരും കയ്യടിക്കാൻ തുടങ്ങി. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷമായിരുന്നു അത്.

അഭിനയത്തിന് എനിക്ക് ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ ഈ അഭിനന്ദനം ആ അവാർഡിനേക്കാൾ വിലമതിക്കുന്നതാണ്. എത്ര വലിയ സൂപ്പർ സ്റ്റാറാണെങ്കിലും സിനിമകളെക്കുറിച്ചും സഹതാരങ്ങളെക്കുറിച്ചും അവരുടെ അഭിനയ രീതികളെക്കുറിച്ചും അറിയാൻ അദ്ദേഹം കാണിക്കുന്ന താത്‌പര്യം എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. അദ്ദേഹം ശരിക്കും ഒരു പ്രചോദനമാണ്'- സുരാജ് പറഞ്ഞു. ജയിലർ 2 പ്രീ-റിലീസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു നടൻ.

നേരത്തെ വൻ വിജയം നേടിയ 'ജയിലറി'ന്റെ രണ്ടാം ഭാഗമാണ് 'ജയിലർ 2'. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രം സൺ പിക്‌ചേഴ്സാണ് ബിഗ് ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്നത്. ഒക്ടോബർ 15ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.

English Summary

Actor Suraj Venjaramoodu praised Rajinikanth's professionalism during 'Jailer 2' filming, revealing the superstar personally applauded his performance. Suraj valued this appreciation above a national award. The Nelson Dilipkumar-directed sequel, boasting a massive ensemble cast, is produced by Sun Pictures and set for worldwide theatrical release on October 15.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SURAJ VENJARAMOODU, RAJINIKANTH, JAILER 2
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY