SignIn
Kerala Kaumudi Online
Sunday, 13 September 2026 12.42 PM IST

മകളും ഭാര്യയുമില്ല, അംബാനി കല്യാണത്തിന് 'ഒറ്റയാനായി' വന്ന് അഭിഷേക്; പിന്നാലെ വിവാഹമോചന പോസ്റ്റിന് ലെെക്ക്

READ ENGLISH VERSION
abhishek-bachchan

ബോളിവുഡ് ആരാധകരുടെ പ്രിയ താര ദമ്പതികളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. ഇടയ്ക്കിടെ ദമ്പതികളെ ചുറ്റിപ്പറ്റി ചില ഗോസിപ്പുകളും പ്രചരിക്കാറുണ്ട്. അത്തരത്തിൽ അടുത്തിടെയാണ് ഇരുവരും വിവാഹമോചിതരാകുകയാണെന്ന തരത്തിൽ ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങിയത്. എന്നാൽ ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും ഇരുവരും നൽകിയിട്ടില്ല.

ഈ ഗോസിപ്പുകൾക്ക് ശക്തി കൂട്ടുന്നതായിരുന്നു അനന്ത് അംബാനിയുടെ വിവാഹത്തിന് ഐശ്വര്യയെ കൂട്ടാതെ എത്തിയ ബച്ചൻ കുടുംബത്തിന്റെ ഫോട്ടോകളും വീഡിയോകളും. വിവാഹത്തിന് ഐശ്വര്യയുടെ ഒപ്പം മകളാണ് ഉണ്ടായിരുന്നത്. അഭിഷേക് ബച്ചൻ മാതാപിതാക്കൾക്കൊപ്പവും സഹോദരങ്ങൾക്കൊപ്പവും ഫോട്ടോയ്ക്ക് പോസ് ചെയ്തതും വലിയ ചർച്ചയായി.

ഇതിന് പിന്നാലെയാണ് വീണ്ടും അഭിഷേക് ബച്ചൻ അഭ്യൂഹങ്ങൾക്ക് വഴിയൊരുക്കിയിരിക്കുന്നത്. വിവാഹമോചനം ആർക്കും എളുപ്പമല്ലെന്ന പോസ്റ്റിൽ ലെെക്ക് ചെയ്തിരിക്കുകയാണ് അഭിഷേക് ബച്ചൻ. എഴുത്തുകാരിയായ ഹീന ഖണ്ഡേൽവാൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച് പോസ്റ്റിനാണ് അഭിഷേക് ലെെക്ക് ചെയ്തിരിക്കുന്നത്. അഭിഷേക് ബച്ചൻ പോസ്റ്റിന് ലെെക്ക് ചെയ്തിരിക്കുന്ന സ്ക്രീൻഷോർട്ടും നിരവധി പേർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

abhishek-bachchan

വിവാഹമോചനത്തെക്കുറിച്ചുള്ള പോസ്റ്റിന് അഭിഷേക് ലെെക്ക് ചെയ്തത് താരം അത്തരമൊരു അവസ്ഥയിലൂടെ കടന്ന് പോകുന്നത് കൊണ്ടാണെന്നാണ് ചിലരുടെ അഭിപ്രായം. വിവാഹമോചനത്തെക്കുറിച്ചുള്ള ഒരു സൂചനയായും ആരാധകർ ഇതിന് കാണുന്നുണ്ട്. ബച്ചൻ കുടുംബത്തോടൊപ്പമല്ല ഐശ്വര്യ റായി ഇപ്പോൾ താമസിക്കുന്നതെന്നും മുൻപ് റിപ്പോർട്ടുകൾ വന്നിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ABHISHEK BACHCHAN, POST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY